TopTop
Begin typing your search above and press return to search.

എസ്‌സിഒ ഉച്ചകോടി, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും

എസ്‌സിഒ ഉച്ചകോടി, പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും

ഈ വര്‍ഷം അവസാനം ഇന്ത്യ ആതിഥേയത്വം വഹിക്കും ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കും. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

'ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും. നടപടിക്രമമനുസരിച്ച്‌ എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കും', വിദേശകാര്യ വക്താവ് വ്യക്തമാക്കി. ന്യൂഡല്‍ഹിയാണ് ഉച്ചകോടിക്ക് വേദിയാകുന്നത്.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്ബത്തിക-സുരക്ഷാ കൂട്ടായ്മയാണ് ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍. 2017-ലാണ് ഇന്ത്യയും പാകിസ്താനും ഈ കൂട്ടായ്മയുടെ ഭാഗമാവുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവയാണ് നിരീക്ഷക രാജ്യങ്ങളുമാണ്


Next Story

Related Stories