TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100ാം ജന്മദിനം, പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് 99 വര്‍ഷം മുമ്ബ് താഷ്‌കെന്റില്‍

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100ാം ജന്മദിനം, പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് 99 വര്‍ഷം മുമ്ബ് താഷ്‌കെന്റില്‍

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് നൂറ്റാണ്ട് തികയുന്നു. 99 വര്‍ഷം മുമ്ബ് 1920 ഒക്ടോബര്‍ 17ന് എം എന്‍ റോയിയുടെ നേതൃത്വത്തിലുള്ള പ്രവാസി ഇന്ത്യന്‍ വിപ്ലവകാരികള്‍ ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി രൂപീകരിച്ചത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന (യുഎസ്‌എസ്‌ആര്‍ ഔദ്യോഗികമായി നിലവില്‍ വന്നത് 1922 ഡിസംബറിലാണ്.) ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റില്‍ വച്ചാണ് എം എന്‍ റോയ് അടക്കമുള്ള ഏഴ് പേര്‍ ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മോസ്‌കോയില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (മൂന്നാം ഇന്റര്‍നാഷണല്‍) രണ്ടാം കോണ്‍ഗ്രസിന് ശേഷമായിരുന്നു പാര്‍ട്ടി രൂപീകരണം.

1917ലെ ബോള്‍ഷെവിക്ക് വിപ്ലവത്തിന് ശേഷം 1918ലാണ് റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ബോള്‍ഷെവിക്) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയത്. 1919ല്‍ മെക്‌സിക്കോയിലും ജര്‍മ്മനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലവില്‍ വന്നു. ഈ സമയം ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. 1921 ജൂലായിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി) രൂപീകരിക്കപ്പെട്ടത്.

മെക്‌സിക്കോയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടിയും ഇന്ത്യന്‍ വിപ്ലവത്തിനായി പണം ആയുധവും ശേഖരിക്കാന്‍ രാജ്യം വിട്ട എം എന്‍ റോയ് ആയിരുന്നു. ബംഗാളിലെ തീവ്രവാദ സ്വഭാവമുള്ള വിപ്ലവ പ്രവര്‍ത്തകനായിരുന്ന എം എന്‍ റോയ് പിന്നീട് കമ്മ്യൂണിസത്തിലേയ്ക്ക് തിരിയുകയാണുണ്ടായത്. രണ്ട് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥാപക നേതാവ് എന്ന പ്രത്യേകത എം എന്‍ റോയിയ്ക്കുണ്ട്.

http://assets-news-bcdn-ll.dailyhunt.in/cmd/resize/400x400_60/fetchdata15/images/cd/de/93/cdde93a59a658937c34427b1b4e2a464.jpg

എം എന്‍ റോയ്, മുഹമ്മദ് ഷഫീഖ് സിദ്ദിഖി, എവലിന്‍ ട്രെന്റ് റോയ് (ആ സമയം എം എന്‍ റോയിയുടെ ഭാര്യ), അബനി മുഖര്‍ജി, റോസ ഫിറ്റിംഗോവ്, മുഹമ്മദ് അലി, എം ബി ടി ആചാര്യ എന്നിവരാണ് സ്ഥാപക അംഗങ്ങള്‍. എന്നാല്‍ ഈ കമ്മിറ്റി മാത്രമാണുണ്ടായിരുന്നത്. പാര്‍ട്ടി പരസ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് 1925ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേര് സ്വീകരിക്കുന്നതും ഈ സമ്മേളനത്തില്‍ തന്നെ.

കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസിന് ശേഷം 1920ല്‍ കോമിന്റേണ്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. സ്‌മോള്‍ ബ്യൂറോ എന്ന പേരിലുള്ള ഈ കമ്മിറ്റിയാണ് പാര്‍ട്ടി രൂപീകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 1920 സെപ്റ്റംബറില്‍ ബാക്കുവില്‍ സ്‌മോള്‍ ബ്യൂറോ, കോണ്‍ഗ്രസ് ഓഫ് ദ പീപ്പിള്‍ സംഘടിപ്പിച്ചത്. നിലവില്‍ അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവില്‍ വച്ചായിരുന്നു ഇത്. ഇതിന് പിന്നാലെ ഒക്ടോബര്‍ 17ന് താഷ്‌കെന്റില്‍ ചേര്‍ന്ന യോഗം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. മുഹമ്മദ് ഷഫീഖിനെ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുത്തു. റോയ് ആയിരുന്നു ബ്യൂറോ സെക്രട്ടറി. ആചാര്യയെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തു. യോഗത്തിന്റെ മിനുട്ട്‌സില്‍ ഒപ്പ് വച്ചത് ആചാര്യയാണ്. ദ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരാണ് ഈ സമയം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തത്വങ്ങള്‍ക്കനുസരിച്ചും ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായും പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. അംഗത്വം, കോമിന്റേണ്‍ അഫിലിയേഷന്‍ തുടങ്ങിയ കാര്യങ്ങളാണ് ആദ്യം ചര്‍ച്ച ചെയ്തത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഗീതം പാടി യോഗം അവസാനിപ്പിച്ചു.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിസ്താനിലേയ്ക്കും മറ്റും ഒളിവില്‍ പോയിരുന്ന മുഹാജിര്‍ വിദ്യാര്‍ത്ഥികളേയും മറ്റും റോയ് സംഘടിപ്പിച്ചു. മുഹമ്മദ് ഷഫീഖും മുഹമ്മദ് അലിയും അടക്കമുള്ള മുന്‍ മുഹാജിറുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് എം എന്‍ റോയിയും എവെലിനും മറ്റും ചേര്‍ന്നാണ്. പാന്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളെ പാര്‍ട്ടിയിലേയ്ക്ക് റോയ് എത്തിക്കുകയായിരുന്നു. ഒന്നാം ലോക യുദ്ധത്തിന് പിന്നാലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ മുസ്ലീ സമുദായത്തിലുണ്ടായ കടുത്ത അതൃപ്തിയും ഖിലാഫത്ത് പ്രസ്ഥാനവും ഹിന്ദു മുസ്ലീം ഐക്യം ഊട്ടിയുറപ്പിച്ച്‌ മഹാത്മ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ശക്തിപ്പെട്ട സമയമായിരുന്നു ഇത്. രാജ്യത്തെ ആദ്യത്തെ തൊഴിലാളി സംഘടനയായ എഐടിയുസി (ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്) ബോംബെയില്‍ രൂപം കൊണ്ടതും ഇതേ വര്‍ഷമാമാണ്.

അഫ്ഗാനിസ്താനിലേയ്ക്കും തുര്‍ക്കിയിലേയ്ക്കും മറ്റും എത്താന്‍ ലക്ഷ്യമിട്ട് അവിഭക്ത ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മുഹാജിറുകള്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെത്തി. അഫ്ഗാനിസ്താനും ഈ സമയത്ത് സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. മുഹാജിറുകളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് കൊണ്ടുവരാന്‍ റോയ് അടക്കമുള്ളവര്‍ക്ക് കഴിഞ്ഞു, മൂന്ന് പേരെ കാന്‍ഡിഡേറ്റ അംഗങ്ങളായി പാര്‍ട്ടിയില്‍ ചേര്‍ത്തതായി 1925 ഡിസംബര്‍ 15ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു. റോയിയും ഷഫീഖും ആചാര്യയും അടങ്ങിയ മൂന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. തുര്‍ക്കിസ്താനിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. 1921ലെ മൂന്നാം കോണ്‍ഗ്രസില്‍ കോമിന്റേണ്‍ ഇന്ത്യന്‍ പാര്‍ട്ടിയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുഹാജിറുകള്‍ മോസ്‌കോയില്‍ പോയി യൂണിവേഴ്‌സിറ്റി ഓഫ് ടോയിലേഴ്‌സ് ഓഫ് ദ ഈസ്റ്റില്‍ ഉന്നത വിദ്യാഭ്യാസം നേടി.

പാര്‍ട്ടി രൂപീകരണത്തിന് ശേഷം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി താഷ്‌കെന്റില്‍ ഇന്ത്യന്‍ മിലിട്ടറി ട്രെയിനിംഗ് സ്‌കൂള്‍ സ്ഥാപിച്ചു. 1920 ഒക്ടോബര്‍ മുതല്‍ 1921 മേയ് വരെ ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന റഫീഖ് അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി തുടങ്ങിയവരെല്ലാം ഇവിടെ പഠിച്ചിരുന്നു. പിന്നീട് ഇവര്‍ മോസ്‌കോയിലെ ടോയ്‌ലേഴ്‌സ് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് പോയി. ഇന്ത്യയില്‍ പാര്‍ട്ടി രൂപീകരിക്കാനെത്തിയപ്പോള്‍ ഇവരില്‍ 10 പേര െബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വിചാരണ പെഷവാര്‍ ഗൂഢാലോചന കേസ് എന്ന നിലയില്‍ പ്രശസ്തമായി. തുടര്‍ന്ന് കാണ്‍പൂര്‍, മീററ്റ് ഗൂഢാലോചന കേസ് അടക്കമുള്ളവ വന്നു. മീററ്റ് ഗൂഢാലോചന കേസിന്റെ കോടതി വിചാരണ കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിനായി അറസ്റ്റിലായവര്‍ ഉപയോഗിച്ചു. 1925 ഡിസംബറില്‍ കാണ്‍പൂരില്‍ ചേര്‍ന്ന സമ്മേളനം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.


Next Story

Related Stories