TopTop
Begin typing your search above and press return to search.

കൊറോണയെ ചെറുക്കാനുള്ള 40 വാക്സിനുകൾ പരീക്ഷണത്തിലെന്ന് ഐസിഎംആര്‍

കൊറോണയെ ചെറുക്കാനുള്ള 40 വാക്സിനുകൾ പരീക്ഷണത്തിലെന്ന് ഐസിഎംആര്‍

കൊവിഡ് 19നെ (കൊറോണ വൈറസ്) ചെറുക്കാനുള്ള 40 വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). ഐസിഎംആറിലെ ഡോ.മനോജ് മുര്‍ഹേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 1.86 ലക്ഷത്തിലധികം സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഇതില്‍ 7953 എണ്ണം പോസിറ്റീവ് ആയി കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസവും ശരാശരി 15,747 സാമ്പിളുകള്‍ പരിശോധിച്ചു. ഇതിൽ 584 എണ്ണം പോസിറ്റീവ് ആയി. അതേസമയം മലേറിയ മരുന്നായ ഹൈഡ്രോക്ലോറോക്വിൻ 13 രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് അംഗീകാരം നൽകി. മരുന്നിൻ്റെ സ്റ്റോക്ക് വിലയിരുത്തിയ ശേഷമാണ് നടപടി.


Next Story

Related Stories