TopTop
Begin typing your search above and press return to search.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിലെ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത പ്രതിനിധികളെ സംഘാടകരുടെ ആവശ്യത്തെ തുടർന്ന് വിട്ടയച്ചു

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിലെ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത പ്രതിനിധികളെ സംഘാടകരുടെ ആവശ്യത്തെ തുടർന്ന് വിട്ടയച്ചു

ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനവേദിയിൽ ഗവർണർ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിനെതിരെ പ്രതിഷേധിച്ച നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിയ, അലിഗഢ്, ജെഎൻയു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ വിദ്യാർത്ഥികളെന്ന് അറിയുന്നു. സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന തങ്ങള്‍ക്കു നേരെ അകാരകണമായി പൊലീസ് അതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിനിധികൾ ആരോപിച്ചു.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഗവർണർക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു. പ്രതിഷേധം ശക്തമാകുന്നത് കണ്ടതോടെ സദസ്സിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായേ തീരൂ എന്ന് അസമിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ സംസ്ഥാനത്തിലെ ജനങ്ങൾ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് തടഞ്ഞിരിക്കുകയാണ്. തൊട്ടടുത്തു നിന്നും വെടിവെച്ച് ജനങ്ങളെ കൊല ചെയ്യുകയാണ് പൊലീസ്. എല്ലാം നന്നായി പോകുന്നുവെന്ന് അഭിനയിച്ച് തനിക്ക് മാറി നിൽക്കാനാകില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.


Next Story

Related Stories