TopTop
Begin typing your search above and press return to search.

സിന്ധൂനദീതട സംസ്കാരത്തിന്റെ തകർച്ചയുടെ കാരണമെന്ത്? - യുഎസ്സിലെ ഇന്ത്യൻ ശാസ്ത്രജ്ഞന് പറയാനുള്ളത്

സിന്ധൂനദീതട സംസ്കാരത്തിന്റെ തകർച്ചയുടെ കാരണമെന്ത്? - യുഎസ്സിലെ ഇന്ത്യൻ ശാസ്ത്രജ്ഞന് പറയാനുള്ളത്

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മഴയില്‍ വന്ന മാറ്റങ്ങളാണ് (മണ്‍സൂണ്‍ പാറ്റേണ്‍) സിന്ധൂനദീതട സംസ്‌കാരത്തിന്റെ ഉദ്ഭവത്തിനും തകര്‍ച്ചയ്ക്കും കാരണമെന്ന് പഠനം. ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ നിഷാന്ത് മാലിക്ക്എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. യുഎസ്സിലെ റോക്ക്‌സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെയിലെ (ആര്‍ഐടി) ഗവേഷകനാണ് നിഷാന്ത് മാലിക്ക്. ഉത്തരേന്ത്യയിലെ കഴിഞ്ഞ 5700 വര്‍ഷത്തെ ലഭ്യമായ വിവരങ്ങളാണ് പരിശോധിച്ചത്. പ്രാചീന കാലത്തെ കാലാവസ്ഥാ പാറ്റേണുകള്‍ പഠിക്കാന്‍ പുതിയ ഗണിത രീതിയാണ് ഉപയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'Chaos: An Interdisciplinary Journal of Nonlinear Science' എന്ന പേരിലുള്ള പഠനം പറയുന്നത് ഒരു പ്രദേശത്തെ സ്റ്റലാഗ്മൈറ്റ് ധാതുനിക്ഷേപങ്ങളിലെ രാസരൂപങ്ങള്‍ പരിശോധിച്ചാല്‍ 5700 വര്‍ഷം ഈ പ്രദേശത്തുണ്ടായ മഴയുടെ കണക്കെടുക്കാമെന്നാണ്. ദക്ഷിണേഷ്യയിലെ ഗുഹയിലെ ധാതുനിക്ഷേപങ്ങളാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഭൂകമ്പം, ഇന്‍ഡോ-ആര്യന്മാരുടെ അധിനിവേശം / വലിയ തോതിലുള്ള ആര്യന്‍ കുടിയേറ്റം തുടങ്ങി വിവിധ സിദ്ധാന്തങ്ങള്‍ സിന്ധൂ നദീതട സംസ്‌കാരത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് നിലവിലുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച തിയറിക്ക് തന്നെയാണ് ഇതുവരെ പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. സിന്ധൂ നദീതട സംസ്‌കാരത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പായി മണ്‍സൂണ്‍ പാറ്റേണില്‍ വലിയ മാറ്റമുണ്ടായതായി. തകര്‍ച്ചയ്ക്ക് മുമ്പും ഇത്തരത്തില്‍ വലിയ മാറ്റം മഴയിലുണ്ടായി - നിഷാന്ത് മാലിക്കിന്റെ പഠനം പറയുന്നു.

Next Story

Related Stories