TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ വാക്സിന്‍ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി: ലോകാരോഗ്യ സംഘടന

ഇന്ത്യയുടെ വാക്സിന്‍ കയറ്റുമതി നിരോധനം 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി: ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയതായി ലോകാരോഗ്യ സംഘടന. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്, വരാനിരിക്കുന്ന നോവവാക്‌സ് വാക്‌സിനുകളെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഇന്ത്യയുടെ തീരുമാനം ബാധിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദം ഉള്‍പ്പെടെ ഇവരെ ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ എന്‍ഡിടിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

91 രാജ്യങ്ങളില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ട്. ഈ രാജ്യങ്ങള്‍ ബി.1.617.2 ഉള്‍പ്പെടെ വൈറസിന്റെ പുതിയ വകഭേദങ്ങളും നേരിടുന്നു. ഇത്തരം പുതിയ വകഭേദങ്ങളുടെ വ്യാപനം അതിവേഗമാണെന്ന് നമുക്കെല്ലാം അറിയാം. പുതിയ വകഭേദങ്ങള്‍ തിരിച്ചറിയപ്പെടുന്നതിനുമുമ്പേ ലോകമാകെ പടര്‍ന്നുപിടിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണ്.

കഴിഞ്ഞ വര്‍ഷം ആസ്ട്രാസെനക്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോസ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ലോകരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്ട്ര വാക്സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുക.

നിര്‍ഭാഗ്യവശാല്‍ മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്സിനേഷന്‍ നടത്തിയിട്ടുള്ളൂ. മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും ഇതുവരെ വാക്സിന്‍ ലഭ്യമായിട്ടില്ല. നമുക്ക് ലഭ്യമായ വാക്സിനുകള്‍ ഇത്തരത്തില്‍ ന്യായരഹിതമായി വിതരണം ചെയ്യുന്നത് തുടര്‍ന്നാല്‍ ചില രാജ്യങ്ങള്‍ ഒരു പരിധിവരെ സാധാരണനിലയിലേക്കു പോകും. അതേസമയം, മറ്റു ചില രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ രൂക്ഷതയ്‌ക്കൊപ്പം തുടര്‍ തരംഗങ്ങളും അനുഭവിക്കേണ്ടിവരുമെന്നും ഡോ. സൗമ്യ ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories