TopTop
Begin typing your search above and press return to search.

ഇന്ത്യ ചൈനയെ പ്രീണിപ്പിക്കുന്നതായി ജപ്പാൻ ടൈംസ്

ഇന്ത്യ ചൈനയെ പ്രീണിപ്പിക്കുന്നതായി ജപ്പാൻ ടൈംസ്

ഇന്ത്യ ചൈനയെ പ്രീണിപ്പിക്കുകയാണെന്ന് ജപ്പാനിലെ ദിനപ്പത്രമായ ജപ്പാൻ ടൈംസ്. ഇന്ത്യ കോവിഡിനെ ചെറുക്കാനുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ചൈന മേഖലയിലെ ഭൂപ്രദേശ തല്‍സ്ഥിതി മാറ്റാന്‍ ബലപ്രയോഗത്തിലൂടെയുള്ള ശ്രമം ആസൂത്രണം ചെയ്യുകയായിരുന്നു. ബ്രഹ്മ ചെല്ലാനി എഴുതിയ ലേഖനമാണ് ഇന്ത്യയുടെ ചൈനാ നയത്തെ വിമര്‍ശിക്കുന്നത്. വര്‍ഷങ്ങളോളം പ്രീണിപ്പിച്ച ശേഷവും ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറി. സമീപനം മാറ്റാന്‍ ഇത് മോദിയെ പ്രേരിപ്പിക്കുമോ.

ഇന്ത്യ കോവിഡിനെ ചെറുക്കാനുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ചൈന മേഖലയിലെ ഭൂപ്രദേശ തല്‍സ്ഥിതി മാറ്റാന്‍ ബലപ്രയോഗത്തിലൂടെയുള്ള ശ്രമം ആസൂത്രണം ചെയ്യുകയായിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പ് ഈ കടന്നുകയറ്റത്തിന് പിന്നില്‍ ചൈന നടത്തിയിട്ടുണ്ട് എന്ന് ലേഖനം ആരോപിക്കുന്നു. നുഴഞ്ഞുകയറിയ ഇന്ത്യന്‍ പ്രദേശങ്ങൡ ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ശക്തമായ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണരേഖയുടെ സ്വന്തം ഭാഗത്ത് ചൈന ആയുധങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനാകേന്ദ്രങ്ങളെ ഏത് നിമിഷവും ആക്രമിക്കാന്‍ കഴിയുന്നവിധത്തില്‍.

ചൈനയുടെ ആക്രമണം അപ്രതീക്ഷിതമെന്ന് പറയാനാകില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍ ചൈന നിരന്തരം സൈനികാഭ്യാസങ്ങള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ചൈനീസ് കടന്നുകയറ്റം മുന്‍കൂട്ടി കാണാന്‍ മോദിക്ക് കഴിഞ്ഞില്ല. ചൈനയെ പ്രീണിപ്പിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താമെന്നും പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം ദുര്‍ബലപ്പെടുത്താമെന്നുമാണ് മോദി പ്രതീക്ഷിച്ചത്. ഇത് അസ്ഥാനത്തായി.

ബീജിംഗ് സന്ദര്‍ശനത്തിനിടെ ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ എക്കണോമിക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ചൈനയെ മോദി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ചൈന ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കി. പ്രതിവര്‍ഷം 60 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍. ഇന്ത്യയുടെ പ്രതിരോധ ചെലവിന് അടുത്ത് വരുമിത്. ഇത്തരം നിക്ഷേപങ്ങള്‍ക്കും വ്യാപാരബന്ധങ്ങള്‍ക്കുമിടെ പിഎല്‍എ ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറുന്നത് നിര്‍ബാധം തുടര്‍ന്നു. 2017ല്‍ ഡോക്ക് ലാമില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായി. ഡോക്ലാം സംഘര്‍ഷത്തിന് അയവുവരുത്താന്‍ കഴിഞ്ഞത് നയതന്ത്ര വിജയമായാണ് ഇന്ത്യ കണ്ടിരുന്നത്. എന്നാല്‍ ഡോക്ലാം അടക്കമുള്ള മേഖലകളില്‍ ചൈന നിയന്ത്രണം വര്‍ദ്ധിപ്പിച്ചു. ഭൂട്ടാന് സുരക്ഷ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യ ആ രാജ്യത്തിന്റെ പരമാധികാരം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതായി ജപ്പാന്‍ ടൈംസ് ലേഖനം വിലയിരുത്തുന്നു. ഇങ്ങനെയൊക്കെയായിട്ടും ചൈനയെ പ്രീണിപ്പിക്കുന്നത് മോദി തുടര്‍ന്നു.


Next Story

Related Stories