TopTop
Begin typing your search above and press return to search.

കോവിഡ് രോഗമുക്തിയിൽ ഇന്ത്യ മുന്നിൽ, ബ്രസീലിനെ മറികടന്നു

കോവിഡ് രോഗമുക്തിയിൽ ഇന്ത്യ മുന്നിൽ, ബ്രസീലിനെ മറികടന്നു

കോവിഡ് കേസുകളില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും മരണത്തില്‍ മൂന്നാം സ്ഥാനത്തുമുള്ള ഇന്ത്യ, കോവിഡ് രോഗമുക്തിയില്‍ ഒന്നാമത്. കോവിഡ് കേസുകളില്‍ മൂന്നാമതും മരണത്തില്‍ രണ്ടാമതുമുള്ള ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രോഗമുക്തി കണക്കില്‍ ഒന്നാമതെത്തിയത്. 38,59,399 പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗമുക്തി നേടിയത്. 78.28 ശതമാനമാണ് രോഗമുക്തി നിരക്ക്. ബ്രസീലില്‍ 37,23,206 പേരാണ് രോഗമുക്തി നേടിയത്. യുഎസ്സില്‍ 24,51,406 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 49,30,236 ആയി. ഇന്ത്യയിൽ ഇതുവരെ 80,776 പേർ കോവിഡ് മൂലം മരിച്ചു. 99,00,61 പേരാണ് ചികിത്സയിൽ തുടരുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 10.77 ലക്ഷം കടന്നു. 10,77,374 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്്ഥിരീകരിച്ചത്. 29,894 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നിട്ടുണ്ട്. 5,08,511 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 8434 പേര്‍ മരിച്ചു

Next Story

Related Stories