TopTop
Begin typing your search above and press return to search.

അരക്കോടി പിന്നിട്ട് ഇന്ത്യയിലെ കോവിഡ് ബാധിതർ, ഇന്നലെ മാത്രം 1290 മരണവും 90123 പുതിയ രോഗികളും

അരക്കോടി പിന്നിട്ട് ഇന്ത്യയിലെ കോവിഡ് ബാധിതർ, ഇന്നലെ മാത്രം 1290 മരണവും 90123 പുതിയ രോഗികളും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു. ആഴ്ചകളോളമായി തുര്‍ച്ചയായി തൊണ്ണൂറായിരം പിന്നിട്ട് പ്രതിദിന ബാധ തുടരുന്നതിനിടെയാണ് രാജ്യത്തെ രോഗ ബാധ അരക്കോടി കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുണടെ എണ്ണം 50,20,360 എന്ന നിലയിലെത്തി.

ഇന്നലെ മാത്രം 1290 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണങ്ങള്‍ 82,066 എന്ന നിലയിലേക്ക് എത്തി. ആകെ രോഗ ബാധിതരെ എണ്ണം അമ്പത് ലക്ഷം പിന്നിടുമ്പോഴും ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ താഴെയാണ് ആക്ടീവ് കേസുകളുടെ എണ്ണം. 9,95,933 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത്. 39,42,361 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുള്ളത്.

Next Story

Related Stories