TopTop
Begin typing your search above and press return to search.

വീണ്ടും ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് ബാധിതര്‍, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവർ അന്‍പത്തിയൊന്ന് ലക്ഷം കടന്നു

വീണ്ടും ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് ബാധിതര്‍, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവർ അന്‍പത്തിയൊന്ന് ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 97 ,894 പേര്‍ക്ക്. ഇന്നലെ അരക്കോടി പിന്നിട്ട രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 51,18,253 എന്ന നിലയിലെത്തി. 1,132 മരണങ്ങളാണ് ഇന്നലെ മാത്രം സ്ഥരികരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 83,198 എന്ന നിലയിലെത്തി.

പ്രതിദിന രോഗ ബാധ തൊണ്ണൂറായിരം കടന്ന് തുടരുമ്പോള്‍ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. നിലവില്‍ 10,09,976 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇതുവരെ 40,25,080 രോഗ മുക്തരായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം കണക്കുകള്‍ പറയുന്നു.

അതേസമയം, സെപ്റ്റംബര്‍ 16 വരെ 6,05,65,728 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 11,36,613 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.


Next Story

Related Stories