TopTop
Begin typing your search above and press return to search.

ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നതും 'ലവ് ജിഹാദ്' ആണോ - ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍

ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നതും ലവ് ജിഹാദ് ആണോ - ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍

മിശ്ര മത വിവാഹങ്ങളെ 'ലവ് ജിഹാദ്' ആരോപണമുയര്‍ത്തി തടയുന്ന വിവാദ നിയമങ്ങള്‍ പാസാക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബഗേല്‍. ബിജെപി നേതാക്കളുടെ വീട്ടിലുള്ളവര്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നതും 'ലവ് ജിഹാദി'ന്റെ പരിധിയില്‍ വരുമോ എന്ന് ഭൂപേഷ് ബഗേല്‍ പരിഹാസപൂര്‍വം ചോദിച്ചു.

മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് 'ലവ് ജിഹാദ്' ആരോപിച്ച് ഇതര മതസ്ഥരുടെ വിവാഹങ്ങളെ തടയാനുള്ള നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നത്. രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുമായി ബിജെപി സൃഷ്ടിച്ച വാക്കാണ് 'ലവ് ജിഹാദ്' എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലവ് എന്നാല്‍ എന്താണെന്ന് ബിജെപി പഠിക്കണം എന്നാവശ്യപ്പെട്ട പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നുസ്രത്തിന്റെ ഭര്‍ത്താവ് ഹിന്ദുവാണ്.


Next Story

Related Stories