TopTop
Begin typing your search above and press return to search.

കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് 100 ദിവസം, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍

കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് 100 ദിവസം, പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍

ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ട് 100 ദിവസങ്ങളാകുമ്പോള്‍ ശ്രീനഗറില്‍ ശക്തമായ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. ശ്രീനഗര്‍ പ്രസ് ക്ലബിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലാപ് ടോപ്പുകളും പ്ലക്കാര്‍ഡുകള്‍ കൈയില്‍ പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും മോശം അവസ്ഥയാണിത്. ഇത് അങ്ങേയറ്റം അപമാനകരമാണ്. യുദ്ധമുണ്ടാകുമ്പോള്‍ പോലും ഇത്തരമൊരു അവസ്ഥയുണ്ടാകാറില്ല - സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ മാജിദ് മഖ്ബൂര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ജോലി ചെയ്യാനുള്ള അടിസ്ഥാനപരമായ ആവശ്യം മാത്രമാണ് തങ്ങള്‍ ഉന്നയിക്കുന്നത് എന്ന് ആകാശ് ഹസന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് അഞ്ചിന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്. ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മീഡിയ സെന്റര്‍ ഒരുക്കി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് പുനസ്ഥാപിക്കണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം കനത്ത മഞ്ഞുവീഴ്ചയില്‍ ജമ്മു കാശ്മീരിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തന്നെ കഴിഞ്ഞ ആറ് ദിവസമായി തടസപ്പെടുത്തിയിരിക്കുകയാണ്.


Next Story

Related Stories