TopTop

ഇൻഫോസിസ് നിക്ഷേപകർക്ക് 53,000 കോടി രൂപ നഷ്ടം; ലാഭം പെരുപ്പിച്ചുകാട്ടാൻ സിഇഒ അധാർമികനീക്കം നടത്തിയെന്ന് പരാതി

ഇൻഫോസിസ് നിക്ഷേപകർക്ക് 53,000 കോടി രൂപ നഷ്ടം; ലാഭം പെരുപ്പിച്ചുകാട്ടാൻ സിഇഒ അധാർമികനീക്കം നടത്തിയെന്ന് പരാതി

ഇൻഫോസിസ്സിന്റെ ഓഹരിമൂല്യം ഇന്ന് (ഒക്ടോബർ 22 ചൊവ്വ) മാത്രം ഇടിഞ്ഞത് 17 ശതമാനത്തോളമാണ്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ മൂല്യമിടിയലാണിത്. ഇൻഫോസിസ് ഓഹരിയുടമകൾക്ക് ഇതിലൂടെ നഷ്ടമായിരിക്കുന്നത് 53,000 കോടി രൂപയാണ്. കമ്പനിയുടെ ലാഭം പെരുപ്പിച്ചു കാട്ടാൻ സിഇഒ സലിൽ പരേഖും സംഘവും അധാര്‍മികമായ ചില വഴികള്‍ സ്വീകരിച്ചെന്ന് ഒരു വിസിൽബ്ലോവറിലൂടെ വെളിപ്പെട്ടതാണ് ഓഹരികളുടെ മൂല്യം ഇടിയാൻ കാരണമായത്.

ഇൻഫോസിസിന്റെ ഓഡിറ്റ് കമ്മറ്റി മുമ്പാകെയാണ് സലിൽ പരേഖിനെതിരായ പരാതി എത്തിയത്. ഈ പരാതി തങ്ങളുടെ 'വിസിൽബ്ലോവർ നയ'പ്രകാരം കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ചൊവ്വാഴ്ച ഇൻഫോസിസിന്റെ വിപണിമൂലധനം 2.74 ലക്ഷം കോടിയിലേക്ക് താഴ്ന്നിട്ടുണ്ട്. മുൻദിവസം ഇത് 3.27 ലക്ഷം കോടിയിൽ നിന്നിരുന്നതാണ്. ഓഹരിവില ഒന്നിന് 643.30 രൂപയായി താഴ്ന്നിരിക്കുകയാണ്.

തങ്ങൾക്ക് ലഭിച്ച രണ്ട് അജ്ഞാതരിൽ നിന്നുള്ള പരാതികൾ ഓഡിറ്റർമാർക്ക് സമർപ്പിക്കതായി ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി അറിയിക്കുന്നു.


Next Story

Related Stories