TopTop
Begin typing your search above and press return to search.

പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ ഭേദം അസുഖം മൂലം മരിക്കുന്നത് - കൊറോണ ലോക്ക് ഡൗണില്‍ ദുരിതത്തിലായ ഡൽഹിയിലെ തൊഴിലാളി പറയുന്നു (വീഡിയോ)

പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ ഭേദം അസുഖം മൂലം മരിക്കുന്നത് - കൊറോണ ലോക്ക് ഡൗണില്‍ ദുരിതത്തിലായ ഡൽഹിയിലെ തൊഴിലാളി പറയുന്നു (വീഡിയോ)

കൊവിഡ് 19 (കൊറോണ വൈറസ്) വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ ദിവസവേതന തൊഴിലാളികളേയും കുടിയേറ്റ തൊഴിലാളികളേയും മറ്റും വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. വരുമാനമില്ലാതെ ജോലിസ്ഥലത്ത് തുടരാൻ കഴിയാത്ത നിലയും ഫാക്ടറി, കമ്പനി ഉടമകളും വീട്ടുടമകളും തൊഴിലാളികളെ ഒഴിപ്പിക്കുകയുമാണ്. പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ ഭേദം അസുഖം വന്ന് മരിക്കുന്നതാണ് എന്നാണ് ഡൽഹി ഡല്‍ഹി ഫത്തേപൂര്‍ ബേരിയിലെ ദിവസവേതന തൊഴിലാളിയായ രാജ് വന്തി പറഞ്ഞത്.

കഴിക്കാന്‍ ഭക്ഷണമില്ല, ഇന്ന് വെള്ളം കിട്ടിയിട്ടില്ല. പട്ടിണി കൊണ്ട് മരിക്കുന്നതിനേക്കാള്‍ നല്ലത് അസുഖം മൂലം മരിക്കുന്നതാണ്.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് രാജ് വന്തി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ സഹായിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കുറേകാലമായി വളരെയധികം ബുദ്ധിമുട്ടിലാണ്. വീട്ടുടമകള്‍ ഞങ്ങളെ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട് - രാജ് വന്തി പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">We have no food to eat. There was no water supply today. It is better to die of the disease than dying of hunger — Rajwanti, Daily wage labourer, Fatehpur Beri, Delhi <a href="https://t.co/Xg5MdsVcPY">pic.twitter.com/Xg5MdsVcPY</a></p>— Ravi Nair (@t_d_h_nair) <a href="https://twitter.com/t_d_h_nair/status/1243108028066361350?ref_src=twsrc^tfw">March 26, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories