TopTop
Begin typing your search above and press return to search.

ഡിഎംകെ എംഎൽഎ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു, രാജ്യത്ത് കോവിഡ് മൂലം മരിക്കുന്ന ആദ്യ എംഎൽഎ

ഡിഎംകെ എംഎൽഎ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു, രാജ്യത്ത് കോവിഡ് മൂലം മരിക്കുന്ന ആദ്യ എംഎൽഎ

ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ (62) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ഇന്ന് അദ്ദേഹത്തിന്റെ 62ാം ജന്മദിനമായിരുന്നു. ജൂണ്‍ രണ്ടിനാണ് ക്രോമിപേട്ടിലെ ഡോ.റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ആരോഗ്യനില മോശമായിരുന്നു. വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തു. ചെന്നൈയിലെ ചെപ്പോക്ക് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.

മൂന്ന് തവണയായി തമിഴ്‌നാട് നിയമസഭാംഗമാണ്. 2001ല്‍ ടി നഗറില്‍ നിന്നും 2011ലും 2016ലും ചെപ്പോക്കില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെ നേതാവ് പളക്കടൈ ജയരാമന്റെ മകനായ അന്‍പഴകന്‍ നേരത്തെ ഡിഎംകെ ചെന്നൈ വെസ്റ്റ് സെക്രട്ടറിയായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റേതടക്കമുള്ള സിനിമകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

അന്‍പഴകന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനുശോചനം രേഖപ്പെടുത്തി. തിരുവോട്ടിയൂരിലേയും ഗുഡിയാതത്തേയും ഡിഎംകെ എംഎല്‍എമാര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയും എം കരുണാനിധിയുമടക്കം 9 എംഎല്‍എമാരാണ് നിലവിലെ നിയമസഭയുടെ കാലത്ത് തമിഴ്‌നാട്ടില്‍ മരിച്ചത്.


Next Story

Related Stories