TopTop
Begin typing your search above and press return to search.

ഷിന്‍സോ ആബെ സന്ദര്‍ശനം റദ്ദാക്കിയേക്കും; ജപ്പാന്‍ -ഇന്ത്യ ഉച്ചകോടി അനിശ്ചിതത്വത്തില്‍

ഷിന്‍സോ ആബെ സന്ദര്‍ശനം റദ്ദാക്കിയേക്കും; ജപ്പാന്‍ -ഇന്ത്യ ഉച്ചകോടി അനിശ്ചിതത്വത്തില്‍

പൗരത്വ ഭേഗതി ബില്‍ പാസാക്കിയതിനെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ‌ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും. പ്രതിഷേദം തെരുവുകളിലേക്ക് വ്യാപിച്ചതോടെ ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാത്തിയില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്‌. ‌ജപ്പാന്‍ വാര്‍ത്താ ഏജന്‍സി ജീജിയെ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഷിൻസോ ആബേ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഉച്ചകോടി നടക്കേണ്ട ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്ത അവസ്ഥയാണ് നിലവിലുള്ളത്. പൗരത്വ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ നേരത്തെ ബംഗ്ലാദേശിലെ മുതിർന്ന മന്ത്രിമാരായ വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവർ ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി അനിശ്ചിതത്വത്തിലാവുന്നത്.

അതേസമയം, അസമിലെ രണ്ട് നഗരങ്ങളിൽ കർഫ്യുവിൽ ഇളവ് പ്രഖ്യാപിച്ചു. ഗുവാഹത്തിയിലും ദിബ്രുഗഡിലും ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഇവളവ് പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ‌. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.


Next Story

Related Stories