TopTop
Begin typing your search above and press return to search.

ബിഹാറിൽ ബിജെപി ആഘോഷം തുടങ്ങിയിട്ടില്ലെങ്കിലും ജെഡിയു പടക്കം പൊട്ടിച്ചുതുടങ്ങി (വീഡിയോ)

ബിഹാറിൽ ബിജെപി ആഘോഷം തുടങ്ങിയിട്ടില്ലെങ്കിലും ജെഡിയു പടക്കം പൊട്ടിച്ചുതുടങ്ങി (വീഡിയോ)

ബിഹാര്‍ നിയമസഭ തിരഞ്ഞെുടുപ്പില്‍ ഇതുവരെയുള്ള ഫലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളതിനേക്കാള്‍ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ഇനിയും ആഘോഷം കാര്യമായി തുടങ്ങിയിട്ടില്ല. 72-74 സീറ്റുകളില്‍ നിലവില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ 48-50 സീറ്റില്‍ ലീഡ് ചെയ്യുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ആഘോഷം തുടങ്ങിക്കഴിഞ്ഞു. പാറ്റ്‌ന ഓഫീസിന് മുന്നില്‍ മാലപ്പടക്കം പൊട്ടിച്ചാണ് ജെഡിയു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരിക്കുന്നത്. 35 റൗണ്ടോളം വോട്ടെണ്ണുമ്പോള്‍ പകുതിയിലധികം വോട്ടുകള്‍ ഇനിയും ബിഹാറില്‍ എണ്ണാനുണ്ട്. വ്യക്തമായ തിരഞ്ഞെടുപ്പ് ഫലം രാത്രിയോടെയേ വരൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ വോട്ടെണ്ണല്‍ മന്ദഗതിയിലായതാണ് ഫൈലം വൈകിക്കുന്നത്.

ജെഡിയു പാറ്റ്‌ന ഓഫീസിന് മുന്നില്‍ നിന്നുള്ള എഎന്‍ഐയുടെ വീഡിയോ താഴെ:




Next Story

Related Stories