TopTop
Begin typing your search above and press return to search.

ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 63 ശതമാനം പോളിംഗ്

ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 63 ശതമാനം പോളിംഗ്

ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 62.87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. ഛത്ര, ഗുംല, ബിഷുണ്‍പൂര്‍, ലോഹര്‍ദാഗ, മണിക, ലത്തേഹര്‍, പാങ്കി, ദാല്‍ത്തോണ്‍ഗഞ്ച്, ബിശ്രംപൂര്‍, ഛത്തര്‍പൂര്‍, ഹുസൈനാബാദ്, ഗഢ്‌വ, ഭവന്ത്പൂര്‍ എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. അതേസമയം വോട്ടെടുപ്പ് സമാധാനപരമായിരുന്നു എന്ന് ഡിജിപി മുരാരി ലാൽ മീണ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഗുംല ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ബോംബെറിഞ്ഞു അതേസമയം ആരും കൊല്ലപ്പെട്ടതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. കോഷിയാരയിലും ഹുസൈനാബാദിലും അക്രമസംഭവങ്ങളുണ്ടായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എന്‍ ത്രിപാഠി തോക്ക് കൈവശം വച്ചത് വിവാദമായി. എന്നാല്‍ സ്വയരക്ഷയ്ക്കും ബൂത്ത് പിടിത്തം തടയാനുമായാണ് തോക്ക് കരുതിയത് എന്നാണ് ത്രിപാഠിയുടെ വിശദീകരണം. കോഷിയാരയിലും ഹുസൈനാബാദിലും അക്രമസംഭവങ്ങളുണ്ടായി. ഹുസൈനാബാദില്‍ എ ജെ എസ് യു (ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍), എന്‍സിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എന്‍ ത്രിപാഠി തോക്ക് കൈവശം വച്ചത് വിവാദമായി. എന്നാല്‍ സ്വയരക്ഷയ്ക്കും ബൂത്ത് പിടിത്തം തടയാനുമായാണ് തോക്ക് കരുതിയത് എന്നാണ് ത്രിപാഠിയുടെ വിശദീകരണം. അതേസമയം ലൈസന്‍സുള്ള തോക്ക് ആണെങ്കില്‍ പോലും പോളിംഗ് ബൂത്തിനകത്ത് ഇത് കൊണ്ടുപോയത് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് പറഞ്ഞ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശീതകാലത്ത് പകല്‍വെളിച്ചം നേരത്തെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അഞ്ച് മണി വരെ നടക്കേണ്ടിയിരുന്ന പോളിംഗ് മൂന്ന് മണിക്ക് അവസാനിപ്പിക്കേണ്ടി വരുന്നത്. 1097 പോളിംഗ് സ്‌റ്റേഷനുകള്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളിലാണ്.

ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എ ജെ എസ് യുവും എല്‍ജെപിയും (ലോക് ജന്‍ശക്തി പാര്‍ട്ടി) ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ജെഎംഎമ്മും (ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) കോണ്‍ഗ്രസും ആര്‍ജെഡിയും സഖ്യമായാണ് ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. കോണ്‍ഗ്ര് ആറിലും ജെഎംഎം നാലിലും ആര്‍ജെഡി മൂന്നിലും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനും മൂന്നാം ഘട്ടം 12നും നാലാം ഘട്ടം 16നും അഞ്ചാം ഘട്ടം 20നും നടക്കും 23നാണ് വോട്ടെണ്ണല്‍. ആകെ 81 സീറ്റുകളാണ് ഝാർഖണ്ഡ് നിയമസഭയിലുള്ളത്.


Next Story

Related Stories