TopTop
Begin typing your search above and press return to search.

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തോൽവിയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം, ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം മുന്നിൽ

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തോൽവിയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം, ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം മുന്നിൽ

അഞ്ച് ഘട്ടങ്ങളിലായി നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യം മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ഐഎഎന്‍എസും സീ വോട്ടറും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ആണ് ഇക്കാര്യം പ്രവചിക്കുന്നത്. സഖ്യത്തിന് കൂടുതല്‍ സീറ്റ് കിട്ടുമെന്നും ഭൂരിപക്ഷത്തിന് അടുത്തെത്തിയേക്കാമെന്നുമാണ് പ്രവചനം. ജെഎംഎം മഹാസഖ്യത്തിന് 31 മുതല്‍ 39 വരെയും ബിജെപിക്ക് 28 മുതല്‍ 36 വരെയും സീറ്റുകളാണ് പ്രവചിക്കുന്നത് 81 സീറ്റുകളുള്ള നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകള്‍.

എക്‌സിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമായാല്‍ പൗരത്വ ഭേഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തില്‍ ഉലഞ്ഞ ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കും അത്. സഖ്യകക്ഷികളായ എ ജെ എസ് യുവും ജെഡിയുവും എല്‍ജെപിയുമെല്ലാം ഇത്തവണ ബിജെപിയെ വിട്ട് ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എ ജെ എസ് യുവിന് മൂന്ന് മുതല്‍ ഏഴ് വരെയും മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജെവിഎമ്മിന് (ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച) ഒന്ന് മുതല്‍ അഞ്ച് വരെയും സീറ്റുകളാണ് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അങ്ങനെ വന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വരുകയാണെങ്കില്‍ ഈ കക്ഷികളുടെ നിലപാട് നിര്‍ണായകമാകും.

ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വേ മഹാസഖ്യത്തിന് 38 മുതല്‍ 50 സീറ്റ് വരെ പ്രവചിക്കുന്നു. ബിജെപിക്ക് 22 മുതല്‍ 32 വരെ സീറ്റുകള്‍. ജെവിഎമ്മിന് രണ്ട് മുതല്‍ നാല് വരെയും എ ജെ എസ് യുവിന് മൂന്ന് മുതല്‍ അഞ്ച് വരെയും സീറ്റുകള്‍. 23ന് വോട്ടെണ്ണും.


Next Story

Related Stories