TopTop
Begin typing your search above and press return to search.

വർധിപ്പിച്ച ഫീസുകള്‍ പിൻവലിക്കേണ്ടെന്ന് സര്‍വ്വകലാശാല നിയോഗിച്ച സമിതി; പകരം ഇളവുകൾ

വർധിപ്പിച്ച ഫീസുകള്‍ പിൻവലിക്കേണ്ടെന്ന് സര്‍വ്വകലാശാല നിയോഗിച്ച സമിതി; പകരം ഇളവുകൾ

ജവഹർലാൽ നെഹ്റു സര്‍വ്വകലാശാലയിൽ കുത്തനെ വർധിപ്പിച്ച ഫീസുകൾ പിൻവലിക്കേണ്ടതില്ലെന്ന് ആഭ്യന്തര ഉന്നതതല സമിതി. സർവ്വകലാശാലാ അധിക‍ൃതർ നിയമിച്ച സമിതിയാണ് ഈ തീരുമാനമെടുത്തത്. പകരം, ചില ഇളവുകൾ നല്‍കാവുന്നതാണെന്ന് റിപ്പോർട്ട് നൽകി.

കൂട്ടിയ ഹോസ്റ്റൽ ഫീസ് നിരക്ക് 50 ശതമാനത്തോളം കുറയ്ക്കാമെന്നാണ് സമിതി നിർദ്ദേശിക്കുന്നത്. 2020 ജനുവരി മുതൽ ഈ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

എന്നാൽ കുത്തനെ ഉയർത്തിയ ഫീസ് നിരക്കുകൾ പൂർണമായും പിൻവലിക്കണമെന്നാണ് ജെഎൻയു വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ആറായിരത്തോളം രൂപ പ്രതിമാസം ഓരോ വിദ്യാർത്ഥിയും നൽകേണ്ട നിലയാണ് ഇപ്പോഴുള്ളത്.

ബിപിഎൽ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് സർവ്വീസ്, യൂട്ടിലിറ്റി ചാർജുകളിൽ 75 ശതമാനം ഇളവ് നൽകാമെന്ന് നിർദ്ദേശമുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">What could possibly take 7 days <a href="https://t.co/3xWiKw3MG1">https://t.co/3xWiKw3MG1</a></p>— Samrat X (@MrSamratX) <a href="https://twitter.com/MrSamratX/status/1198849544252866560?ref_src=twsrc^tfw">November 25, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories