TopTop
Begin typing your search above and press return to search.

ജെഎന്‍യുവില്‍ നടന്നത് സമാനതകളില്ലാത്ത ആക്രമണം, അതൃപ്തി അറിയിച്ച് മന്ത്രിമാരും, അന്വേഷിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ

ജെഎന്‍യുവില്‍ നടന്നത് സമാനതകളില്ലാത്ത ആക്രമണം, അതൃപ്തി അറിയിച്ച് മന്ത്രിമാരും, അന്വേഷിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ

ഇന്നലെ വൈകിട്ട് മുതല്‍ മൂന്ന് മണിക്കൂറോളം ഡല്‍ഹി ജെഎന്‍യുവില്‍ ഒരു സംഘം ആക്രമികള്‍ നടത്തിയത് സമാനതകളില്ലാത്ത ആക്രമണം. എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്.പരുക്കേറ്റ നരിവധി പേര്‍ എംയിസിലും മറ്റും ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തും മറ്റും നടക്കുന്ന പ്രതിഷേധം തുടരുകയാണ്. അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.

ഇന്നലെ വൈകിട്ടാണ് ആക്രമികള്‍ ഹോസ്റ്റലിലും മറ്റും ഇടിച്ചുകയറി മാരകയാധുങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പരുക്കേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ എയിംസില്‍ ചികില്‍സയിലാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എംയിസിലെത്തി പരുക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. മുഖം മുടി ധരിച്ച ആക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് അവര്‍ പിന്നീട് പ്രതികരിച്ചു. അക്രമികള്‍ക്കൊപ്പം പൊലീസും മര്‍ദ്ദിച്ചതായി ഒരു വിദ്യാര്‍ത്ഥി തന്നോട് പറഞ്ഞതായും അവര്‍ വിശദീകരിച്ചു. പലര്‍ക്കും ഗുരുതരമായ പരുക്കാണ് ഏറ്റതെന്നും അവര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ രാത്രി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നു. രാജ്യ തലസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുമുന്നില്‍ തടിച്ചുകൂടി.

<blockquote class="twitter-tweet"> <p lang="en" dir="ltr">Students of Aligarh Muslim University (AMU) hold candlelight protest against the violence in Jawaharlal Nehru University yesterday. <a href="https://t.co/HraMX5Z79E">pic.twitter.com/HraMX5Z79E</a></p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1213939828514906112?ref_src=twsrc^tfw">January 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഇന്നലെ വൈകിട്ട് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രകടനം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോകാന്‍ തുടങ്ങുമ്പോഴാണ് പുറത്തുനിന്നുള്ള സംഘം മുഖം മൂടികളുമായി എത്തി ആക്രമണം തുടങ്ങിയത്. ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം സംഘര്ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അധ്യാപകര്‍ യോഗം ചേരര്‍ന്നത്. ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആക്രമികള്‍ ആദ്യം പെരിയാര്‍ ഹോസ്റ്റലിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. എസ്എഫ് ഐ പ്രവര്‍ത്തകനായ സൂരി കൃഷ്ണ എന്ന വിദ്യാര്‍ത്ഥിക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. ' ഇരുമ്പു ദണ്ഡുമായി മുഖം മൂടിയിട്ട സംഘം ആക്രമിക്കുകയായിരുന്നു' പരുക്കേറ്റ് എംയിംസില്‍ ചികില്‍സയില്‍ കഴിയുന്ന എം എ വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. ആക്രമി സംഘത്തില്‍ 100 ഓളം പേരുണ്ടായിരുന്നു. ഇവരെ ആക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പോയപ്പോഴാണ് അധ്യാപകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്. 'വലിയ കല്ലുകള്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ എറിഞ്ഞു ' കല്ലേറില്‍ കഴുത്തിന് പരുക്കേറ്റ പ്രൊഫസര്‍ ശുക്ല സാവന്ത് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ പൊലീസ് ഗെയ്റ്റില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ആക്രമികള്‍ പിന്നീട് ഓരോ ഹോസ്റ്റിലിലും കയറി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു' പ്രൊഫസര്‍ അതുല്‍ സൂദ് പറഞ്ഞു. ഏഴോളം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഹോസ്റ്റലുകളുടെ വാതിലുകളും ജനലുകളും തകര്‍ക്കപ്പെട്ടു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ മുറിയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ പോകാന്‍ പോലുമാകാതെ ഇവര് മണിക്കുറുകളോളം ഹോസ്റ്റല്‍ മുറിയില്‍ കുടുങ്ങി കിടക്കുകയും ചെയ്തു. ഇടതുവിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടയാളാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. ' മുഖം മൂടിയണിഞ്ഞ 20 ഓളം പേര്‍ മാരകയാധങ്ങളുമായി ഹോസ്റ്റലിലെത്തുകയും മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ഇടത് വിദ്യാര്‍ത്ഥി സംഘടനയില്‍പെട്ടവരാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഞാന്‍ അല്ലെന്ന് പറഞ്ഞു. അതുകൊണ്ട് അവര്‍ എന്നെ ഒഴിവാക്കി' സബര്‍മതി ഹോസ്റ്റലിന് സമീപം വെച്ചാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ആക്രമിക്കപ്പെട്ടത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇവര്‍ എയിംസില്‍ ചികില്‍സയിലാണ്. ക്യാമ്പസിന് പുറത്തുനിന്നെത്തിയ എബിവിപിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു അതിനിടെ ആക്രമണത്തെ അപലപിച്ച് മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ കൂടിയായ കേന്ദ്രമന്ത്രിമാര്‍ നിര്‍മ്മല സീതാരാമനും ജയശങ്കറും രംഗത്തെത്തി. ആശയപോരാട്ടങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പേരുകേട്ട ക്യാമ്പസില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Next Story

Related Stories