TopTop
Begin typing your search above and press return to search.

ജൂണ്‍ മാസം ഇന്ത്യയില്‍ ഉണ്ടായത് നാല് ലക്ഷം രോഗികള്‍, 12000 മരണം, ഇളവിന്റെ രണ്ടാം ഘട്ടം ഇന്നുമുതല്‍

ജൂണ്‍ മാസം ഇന്ത്യയില്‍ ഉണ്ടായത് നാല് ലക്ഷം രോഗികള്‍, 12000 മരണം,  ഇളവിന്റെ രണ്ടാം ഘട്ടം ഇന്നുമുതല്‍

രാജ്യത്തെ കോവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. കണ്‍ടൈയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി നിയന്ത്രണം കര്‍ക്കശമാക്കുകയും അതുപൊലെ മറ്റിടങ്ങളില്‍ നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ് വരുത്തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതേസമയം മെട്രോ റെയില്‍, ജിം ബാറുകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണത്തെ നിയന്ത്രണ ഇളവുകളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് സംസ്ഥാനങ്ങള്‍ക്ക് അവയുടെ അതിര്‍ത്തി അടച്ചിടാന്‍ കഴിയില്ലെന്നതാണ്. രാജ്യത്തെ ജൂണില്‍ രോഗികളുടെ എണ്ണം നാലു ലക്ഷമായാണ് വര്‍ധിച്ചത്. 12,000 ആളുകള്‍ മരിക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണത്തിന്റെ ഇളവുകളുടെ ആദ്യഘട്ടമായിരുന്നു ജൂണ്‍ മാസത്തിൽ നടപ്പിലാക്കിയത്. നിയന്ത്രണം എന്നത് ഫലത്തില്‍ കണ്‍ടൈയ്ന്‍മെന്റ് സോണില്‍ മാത്രം ഒതുക്കി നിര്‍ത്തിയായിരുന്നു ഈ ഘട്ടം നടപ്പിലാക്കിയത്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് ജൂണ്‍ മാസത്തിലായിരിന്നു. നാല് ലക്ഷം രോഗികളാണ് ജൂണ്‍ മാസത്തില്‍ ഇന്ത്യയിലുണ്ടാത്. ജൂണ്‍ മാസത്തിലെ വളര്‍ച്ചയുടെ തോതില്‍ ഇന്ത്യ അമേരിക്കയ്ക്കും ബ്രസീലിനും മാത്രം പിന്നിലാണ്.

രാജ്യത്ത് 5,85,474 കോവിഡ് രോഗികളാണുള്ളത്. ഇതിനകം 17,412 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത്. രാജ്യത്ത് ജൂണ്‍ മാസത്തില്‍ കോവിഡ് ബാധ മൂലം ആകെയുണ്ടായ മരണം 12,000 ത്തിലധികമാണ്. മെയ് മാസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 2.7 ഇരട്ടി രോഗികളാണ് ജൂണ്‍ മാസത്തിലുണ്ടായത്. മരണ സംഖ്യയിലാവട്ടെ, 2.8 ഇരട്ടി രോഗികളാണ് ഉണ്ടായത്. മെയ് മാസത്തില്‍ ഇന്ത്യയിലുണ്ടായത് 4267 മരണവും ഒന്നര ലക്ഷം രോഗികളുമാണ് ഉണ്ടായത്.

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണത്തിന് ശേഷം ഇളവുകള്‍ വരുത്തി തുടങ്ങിയതും ജൂണ്‍ മാസത്തിലായിരിന്നു. ജൂണ്‍ എട്ട് മുതല്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ ഫലത്തില്‍ കണ്‍ടൈയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ഇതനുസരിച്ച് നിയന്ത്രണങ്ങള്‍ കണ്‍ടൈയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. അസേമയം മെട്രോ ട്രെയിനുകള്‍, ബാറുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്കുള്ള നിരോധനം തുടരുകയും ചെയ്യും. തമിഴ്‌നാട് മഹരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഇളവുകളുടെ പ്രത്യേകത എന്നത് അതിര്‍ത്തികള്‍ അടച്ചിടാനുള്ള അധികാരം അത് സംസ്ഥാനങ്ങളില്‍നിന്ന് എടുത്തു കളയുന്നുവെന്നതാണ്. മിക്ക സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാരെ പൂര്‍ണമായി നിരോധിച്ചുകൊണ്ടുളള സമീപനങ്ങളായിരുന്നു കഴിഞ്ഞ മാസങ്ങളിൽ സ്വീകരിച്ചിരുന്നത്. ഇത് ഇനി സാധ്യമാകാതെ വരുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാനദമണ്ഡങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രോഗികള്‍ കൂടുതലായ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നത്. പുതിയ നിര്‍ദ്ദേശം സംസ്ഥാനങ്ങളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായേക്കുമെന്നും സൂചനകളുണ്ട്. രാജ്യത്ത് മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.


Next Story

Related Stories