TopTop

കന്നയ്യ കുമാറിന് നേരെ ആക്രമണം

കന്നയ്യ കുമാറിന് നേരെ ആക്രമണം

സിപിഐ നേതാവും മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കന്നയ്യ കുമാറിന് നേരെ ആക്രമണം. ബീഹാറിലെ അറയ്ക്ക് സമീപം ബിബിഗഞ്ച് ഗ്രാമത്തില്‍ വെച്ചാണ് കന്നയ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പൗരത്വ വിരുദ്ധ ജന്‍ ഗണ്‍ മന യാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ജനുവരി 30നു ബക്സറില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഫെബ്രുവരി 27നു പാറ്റ്നയില്‍ സമാപിക്കും. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

വേകുന്നേരം 3.30 ഓടെയാണ് കല്ലേറ് ആരംഭിച്ചത് എന്നു ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം അറയില്‍ നടന്ന പൊതുയോഗത്തില്‍ കന്നയ്യ കുമാര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.നേരത്തെ അറയിലെ തന്റെ പൊതുയോഗവേദി അക്രമികള്‍ തീവെച്ചതായി കന്നയ്യ കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.




Next Story

Related Stories