TopTop
Begin typing your search above and press return to search.

കര്‍ണാടകത്തില്‍ ക്ഷേത്രങ്ങള്‍ അടുത്ത മാസം ഒന്നിന് തുറക്കും, എല്ലാ ആരാധനാലയങ്ങളും ഒരുമിച്ച് തുറന്നാൽ മതിയെന്ന് കോൺഗ്രസ്

കര്‍ണാടകത്തില്‍ ക്ഷേത്രങ്ങള്‍ അടുത്ത മാസം ഒന്നിന് തുറക്കും, എല്ലാ ആരാധനാലയങ്ങളും ഒരുമിച്ച് തുറന്നാൽ മതിയെന്ന് കോൺഗ്രസ്

ലോക്ഡൗണിന്റെ നാലാംഘട്ടം കഴിഞ്ഞ ഉടന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം ഒന്നിന് ക്ഷേത്രങ്ങള്‍ തുറക്കും. ക്ഷേത്ര അധികൃതരുടെയും ഭക്തരുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ തുറക്കുമ്പോള്‍ എല്ലാ ആരാധാനാലായങ്ങളും ഒന്നിച്ച് തുറക്കണമെന്നും വര്‍ഗീയത കളിക്കരുതെന്നും കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ് പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാലാം ഘട്ട ലോക് ഡൌൺ ഈ മാസം 31 നാണ് അവസാനിക്കുക.

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിനും മറ്റുമായി നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ക്ഷേത്രകാര്യ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. ഇതിനനുസരിച്ചായിരിക്കും ക്ഷേത്രങ്ങളിലെ പ്രവേശനവും മറ്റു കാര്യങ്ങളും. ക്ഷേത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കൃസ്ത്യന്‍, മുസ്ലീം ദേവലായങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.
സംസ്ഥാനത്തെ 50 ഓളം ക്ഷേത്രങ്ങൾ തിരക്കു കുറക്കാന്‍ ഓണ്‍ ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ മറ്റിടങ്ങളെ പോലെ കര്‍ണാടകയിലും ആരാധാനലായങ്ങളുടെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. 200 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്ത് ആദ്യമായാണ് ആരാധാനലായങ്ങള്‍ തുറക്കാന്‍ ഒരു സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
ക്ഷേത്രങ്ങള്‍ മാത്രം തുറക്കാന്‍ തീരുമാനിച്ചതിനെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് യെദ്യുരപ്പ സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ എന്‍ എ ഹാരിസ് ആരോപിച്ചു. മുസ്ലീം ക്രിസത്യന്‍ ആരാധാനലയങ്ങളും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നുകില്‍ എല്ലാ ആരാധാനലയങ്ങളും ഒന്നിച്ച് തുറക്കണം, അല്ലെങ്കില്‍ എല്ലാ അടഞ്ഞു തന്നെ കിടക്കട്ടെ എന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം കര്‍ണാടകത്തില്‍ അടുത്ത ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കര്‍ണാടകയില്‍ ഇന്നലെ മാത്രം 101 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മറ്റിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് ആളുകള്‍ കൂടുതലായി എത്താന്‍ തുടങ്ങിയപ്പോഴാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. രോഗം ബാധിച്ച 81 പേര്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഝാര്‍ഖണ്ട് എന്നി സംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണ്. സംസ്ഥാനത്ത് 1489 പേര്‍ നിലവില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലാണ്. ഇതിനകം 44 പേരാണ് കര്‍ണാടകയില്‍ മരിച്ചത്.



Next Story

Related Stories