TopTop
Begin typing your search above and press return to search.

തൊഴിലാളികളുടെ മടക്കം, യദ്യൂരപ്പ സർക്കാറിന് കോൺഗ്രസിന്റെ 'ചെക്ക്', ഇരട്ടി ചാർ‌ജ്ജ് ഈടാക്കിയ കർണാടക ആർടിസിക്ക് ഡി കെ ശിവകുമാർ നൽകിയത് ഒരു കോടി രൂപ

തൊഴിലാളികളുടെ മടക്കം, യദ്യൂരപ്പ സർക്കാറിന് കോൺഗ്രസിന്റെ

രാജ്യത്തെ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിവിധ ഇടങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുങ്ങുകയാണ്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് ഉൾപ്പെടെ ഇത്തരത്തിൽ പ്രത്യേക ട്രെയിൻ സര്‍വീസുകളാണ് തൊഴിലാളികൾക്ക് മടങ്ങാൻ ഏർപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്തിന് അകത്ത് തന്നെയുള്ള തൊഴിലാളികൾക്ക് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ ഒരുക്കിയ ബസ് സർവീസുകളിൽ നിന്നും ഇരട്ടി പണമീടാക്കി വിവാദത്തിലായിരിക്കുകയാണ് കർണാടക സർക്കാർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുകളിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരിൽ നിന്നാണ് അമിത നിരക്ക് ഈടാക്കുന്നതായി ആക്ഷേപം ഉയർന്നത്.

എന്നാൽ, സംഭവം വാർ‌ത്തയായതോടെ വിഷയത്തിൽ ഇടപെട്ടിരിക്കുകടയാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ്. കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് ഇവരുടെ യാത്ര സൗജന്യമാക്കുന്നതിന് ഒരു കോടി രൂപ കർണാടക ആർടിസിക്ക് നൽകുകയും ചെയ്തു.

'കർണാടക കോൺഗ്രസ് സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് ഡി കെ ശിവകുമാർ കുടിയേറ്റ തൊഴിലാളികളെ ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തെ തന്നെ മറ്റിടങ്ങളിലേക്ക് എത്തിക്കാൻ ബസ് നിരക്ക് ഇനത്തിലേക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ഒരു കോടി രൂപയുടെ ചെക്ക് നൽകി', എന്ന് പാർട്ടി വക്താവ് രവി ഗൗഡയാണ് വെളിപ്പെടുത്തിയത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുന്റെ പേരിലാണ് കർണാടക ആർടിസിക്ക് ചെക്ക് നൽകിയിട്ടുള്ളത്.

സംഭവത്തിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് മടക്കി അയക്കുന്നതിന് ഒറ്റ നിരക്ക് മാത്രം ഈടാക്കണമെന്ന് നിർദേശിച്ചതായാണ് വിവരം. ബസ്സുകളുടെ പ്രവർത്തന ചിലവ് സർക്കാർ വഹിക്കുമെന്നാണും യെഡിയൂരപ്പ ശനിയാഴ്ച കെഎസ്ആർടിസിയോട് നിർദ്ദേശിച്ചെന്നാണ് വിവരം.

അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രക്ക് സൗകര്യം ഒരുക്കുന്ന സർക്കാർ നടപടികൾ തീർത്തും അപരിഷ്കൃതമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നഗര കേന്ദ്രത്തിലെ ഇൻട്രാ ബസ് / ഇന്റർ-ബസ് ടെർമിനലിലുകളിൽ നിന്നാണ് ബസ്സുകൾ പുറപ്പെടുന്നത്. എന്നാൽ ജനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ മതിയായ പ്രാദേശിക ഗതാഗതമില്ലാതെ അവർ ബുദ്ധിമുട്ടിക്കുകയാണെന്നും ഗൗഡ ആരോപിച്ചു.


Next Story

Related Stories