TopTop
Begin typing your search above and press return to search.

കർണാടകയിൽ ബിജെപി മുന്നേറ്റം, 10 സീറ്റുകളിൽ ലീഡ്

കർണാടകയിൽ ബിജെപി മുന്നേറ്റം, 10 സീറ്റുകളിൽ ലീഡ്

കര്‍ണാടകത്തിലെ യെദ്യുരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് നിര്‍ണായകമായ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടരുന്നു. ബിജെപിയ്ക്ക് വ്യക്തമായ അധിപത്യം ലഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത് . 10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനല്‍ക്കുകായണ്.

ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 എണ്ണത്തിലും നേരത്തെ കോണ്‍ഗ്രസാണ് വിജിയിച്ചത്. ആറ് സീറ്റുകളില്‍ വിജയിച്ചാല്‍ മാത്രമെ യെദ്യുരപ്പയ്ക്ക് ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയു. എക്‌സിറ്റ് പോളുകളില്‍ ബിജെപിയ്ക്കാണ് വിജയം പ്രവചിച്ചിരുന്നത്. ഇതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കയാണ് ബിജെപി നേതൃത്വം ബിജെപിയ്ക്ക് 10 മണ്ഡലങ്ങളിലും മണ്ഡലങ്ങളില്‍ മേല്‍ക്കൈ ലഭിച്ചത്. രണ്ട് സീറ്റുകളിൽ കോൺഗ്രസും ജെഡിഎസ്സുമാണ് ലീഡ് ചെയ്യുന്നത്. ഒരിടത്ത് സ്വതന്ത്രൻ ആണ് ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോളുകളില്‍ ബിജെപിയ്ക്ക് 13 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. 67.91 ശതമാനമായിരുന്നു പൊളിംങ്. ആറ് സീറ്റില്‍ ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. പിന്നീട് ഭരണം നിലനിര്‍ത്താന്‍ ജെ ഡിഎസ്സിന്റെ പിന്തുണ അനിവാര്യമായി വരും. നേരത്തെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിച്ചിരുന്ന ജെഡിഎസ് ഇനി എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാട് പാര്‍ട്ടിയിലെ ചില നേതാക്കള്‍ എടുത്തിട്ടുണ്ട്. കോണ്‍ഗ്രസിലെയും ജെഡിഎസ്സിലേയും എം എല്‍ എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. കൂറുമാറിയവരെ അന്നത്തെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. ഇതിനെ സുപ്രീം കോടതിയില്‍ അംഗങ്ങള്‍ ചോദ്യം ചെയ്‌തെങ്കിലും കോടതി സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. അതെ സമയം സഭയുടെ കാലാവധി കഴിയും വരെ ഇവരെ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കിയ തീരുമാനം സുപ്രീം കോടതി എടുത്തുമാറ്റുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കുറുമാറിയ രണ്ട് അംഗങ്ങള്‍ നല്‍കിയ കേസില്‍ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ അതിന് ശേഷം തെരഞ്ഞെടുപ്പ് നടക്കും. ഭരണം നിലനിര്‍ത്തുമെന്നും ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ജയിക്കുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം സിറ്റിങ്ങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.


Next Story

Related Stories