TopTop
Begin typing your search above and press return to search.

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ബെംഗളൂരുവില്‍ കൂടുതല്‍ ഇളവുകള്‍

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ബെംഗളൂരുവില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് കേസുകള്‍ കുറയുമ്പോഴും ജാഗ്രതയോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. അതേസമയം 15 ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കിലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 11 ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തീരുമാനം അറിയിച്ചത്. ചില ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും അവ കര്‍ശനമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ 50 ശതമാനം ഹാജര്‍ നിലയോടെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വസ്ത്ര വ്യവസായത്തെ സംബന്ധിച്ചിടത്തോളം 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 6 മുതല്‍ 2 വരെ പ്രവര്‍ത്തിക്കാനും പാര്‍ക്കുകള്‍ രാവിലെ 5 മുതല്‍ 10 വരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കും. അതേസമയം രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള രാത്രി കര്‍ഫ്യൂ എല്ലാ ജില്ലകളിലും തുടരും. വെള്ളിയാഴ്ച രാത്രി 7 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ വാരാന്ത്യ കര്‍ഫ്യൂവും നിലവിലുണ്ട്


Next Story

Related Stories