TopTop
Begin typing your search above and press return to search.

രാമക്ഷേത്ര നിർമ്മാണ ചടങ്ങിൽ അദ്വാനിയുടെ സാന്നിധ്യം വെർച്വലായി, വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും

രാമക്ഷേത്ര നിർമ്മാണ ചടങ്ങിൽ അദ്വാനിയുടെ സാന്നിധ്യം വെർച്വലായി, വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും

അയോധ്യയില്‍ ഈ മാസം അഞ്ചാം തീയതി ആരംഭിക്കുന്ന ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഭൂമി പൂജയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കും. വീഡീയോ കോണ്‍ഫറന്‍സ് വഴിയാണ് രാമക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കുക.

കോവിഡ് 19 ന്റെ ഭാഗമായുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുകൊണ്ടാണ് അദ്വാനിയുൾപ്പെടെയുളള മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാത്തത്. അദ്വാനിയേയും ജോഷിയേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച, രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയോഗിച്ച ട്രസ്റ്റ് അദ്വാനിയെയും ജോഷിയേയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകായിരുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്രനിര്‍മ്മാണം നടത്തുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭൂ പൂജ ചടങ്ങില്‍ 50 ആളുകള്‍ മാത്രമാണ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. 40 കിലോ ഗ്രാം ഭാരം വരുന്ന വെള്ളി കൊണ്ടുള്ള ഇഷ്ടിക പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് നടക്കുക.

കഴിഞ്ഞായഴ്ചയാണ് പള്ളി തകര്‍ത്ത കേസില്‍ അദ്വാനിയെ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിചാരണ ചെയതത്. പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി അയോധ്യ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ 92 കാരനായ എല്‍ കെ അദ്വാനി നിഷേധിക്കുകയായിരുന്നു. 100 ഓളം ചോദ്യങ്ങളാണ് അദ്വാനിയോട് ചോദിച്ചത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംങ് എന്നിവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സിബിഐ കേസ്

ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് എല്‍ കെ അദ്വാനിയായിരുന്നു നേതൃത്വം നല്‍കിയത്. അദ്ദേഹം നടത്തിയ രഥയാത്രയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരകണക്കിനാണ് ആളുകളാണ് കൊല്ലപ്പെട്ടത്.

പള്ളി പൊളിച്ചതുകൊണ്ടാണ് ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയുന്നതെന്നതായിരുന്നു അന്നത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംങ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പളളി പൊളിക്കുന്നതിന് ആഹ്വാനം ചെയ്തുള്ള പ്രസംഗത്തില്‍ യാതൊരു കുറ്റബോധവുമില്ലെന്നായിരുന്നു ഉമാ ഭാരതിയുടെ നിലപാട്. കഴിഞ്ഞ വര്‍ഷമാണ് പളളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ സുപ്രീം കോടതി വിധിച്ചത്.


Next Story

Related Stories