TopTop
Begin typing your search above and press return to search.

അഞ്ചാംഘട്ട ലോക്ക്ഡൗണ്‍‌ വേണമെന്ന് മുഖ്യമന്ത്രിമാര്‍; ലോക് കല്യാണ്‍ മാര്‍ഗില്‍ മോദി-ഷാ കൂടിക്കാഴ്ച

അഞ്ചാംഘട്ട ലോക്ക്ഡൗണ്‍‌ വേണമെന്ന് മുഖ്യമന്ത്രിമാര്‍; ലോക് കല്യാണ്‍ മാര്‍ഗില്‍ മോദി-ഷാ കൂടിക്കാഴ്ച

ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ വരുംദിവസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസം കൂടിയാണ് നാലാംഘട്ട ലോക്ക്ഡൗണിനുള്ളത്. നിയന്ത്രണങ്ങളോടെ നിത്യജീവിത വ്യവഹാരങ്ങള്‍ അനുവദിക്കാമെന്ന നിലയിലേക്ക് ചില സംസ്ഥാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ഗോവ പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.

വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കണമെന്നാണ് പൊതു അഭിപ്രായം വന്നിട്ടുള്ളത്. ലോക്ക്ഡൗണ്‍ കൗലയളവില്‍ തന്നെ രോഗബാധ വലിയ തോതില്‍ ബാധിച്ചിരുന്നു. കഴിഞ്ഞ ഓരോ ദിവസങ്ങളിലും തലേദിവസത്തെ രോഗപ്പകര്‍ച്ചയും നിരക്കിനെ ഭേദിച്ചുകൊണ്ടാണ് കണക്കുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

പതിനഞ്ച് ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറയുന്നത്. അല്‍പം ഇളവുകളും ആവശ്യമാണ്. റസ്റ്ററന്റുകള്‍ 50 ശതമാനം സന്നാഹങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഇവിടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആവശ്യമാണ്. ജിമ്മുകള്‍ തുറക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നതായും സാവന്ത് പറയുന്നു.

ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയാണ് മോദിയും ഷായും ചര്‍ച്ച നടത്തിയത്.

ഇന്നലെ മാത്രം 7,466 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പതില്‍ ഒരുദിവസത്തെ ഏറ്റവും വലിയ നിരക്കാണിത്. മൊത്തം കേസുകളുടെ എണ്ണം 1.65 ലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു.


Next Story

Related Stories