TopTop
Begin typing your search above and press return to search.

രാജ്യത്ത് ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി, ജൂൺ എട്ടിന് ശേഷം ഇളവുകൾ നൽകിയേക്കും

രാജ്യത്ത് ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി, ജൂൺ എട്ടിന് ശേഷം ഇളവുകൾ നൽകിയേക്കും

രാജ്യത്ത് ജൂൺ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി. ജൂൺ എട്ടിന് ശേഷം ഇളവുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. മൂന്ന് ഘട്ടങ്ങളിലായാണ് ഇളവുകള്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. ഇത് സംബന്ധിച്ച് ജൂലായിൽ തീരുമാനമുണ്ടായേക്കും. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകളുമായി ആലോചിച്ചായിരിക്കും ഇത് സംബന്ധിച്ചുള്ള തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ഇളവുകളുണ്ടാകും. ജൂൺ എട്ടിന് ശേഷം ഷോപ്പിംഗ് മാളുകളും റസ്റ്റോറൻ്റുകളും മറ്റും തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകും. പുതിയ മാർഗനിർദ്ദേശങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

ജൂൺ 30 വരെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെ യാത്ര ചെയ്യാൻ പാടില്ല. നേരത്തെ ഇത് വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയായിരുന്നു.

തീവ്രബാധിത മേഖലകൾ ഏതെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം.

മാളുകൾ, വ്യവസായ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറന്നു പ്രവർത്തിക്കാം.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാം.

അന്തർസംസ്ഥാന യാത്രകൾക്ക് അനുമതി. സംസ്ഥാനങ്ങള്‍ക്കകത്തും സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്കും വ്യക്തികള്‍ക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളില്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകാനുമതിയോ പെര്‍മിറ്റോ വേണ്ട. അതേസമയം പൊതുജനാരോഗ്യപ്രശ്‌നങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. സാധാരണ യാത്രാ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും ആഭ്യന്തര വിമാനങ്ങളും സര്‍വീസ് നടത്തും.

ചരക്ക് ഗതാഗതം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തടസപ്പെടുത്താന്‍ പാടില്ല.

രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെ യാത്രാവിലക്കുണ്ടാകും.

പൊതു പരിപാടികൾക്ക് നിയന്ത്രണം തുടരും.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ തുടരുക. ഇവർ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല.

ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നതായി തൊഴിലുടമകള്‍ ഉറപ്പുവരുത്തുക. ആരോഗ്യസേതു ആപ്പില്‍ നിരന്തരം ആരോഗ്യവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ഉപദേശിക്കണം.

മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം, ഇടയ്ക്കിടെ സാനിറ്റൈസറുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവ തുടരണം.

<blockquote class="twitter-tweet"> <p lang="en" dir="ltr">Movement of individuals shall remain strictly prohibited between 9 pm to 5 am throughout the country, except for essential activities: Ministry of Home Affairs. <a href="https://twitter.com/hashtag/UNLOCK1?src=hash&ref_src=twsrc^tfw">#UNLOCK1</a> <a href="https://t.co/XvXbX2y5qU">pic.twitter.com/XvXbX2y5qU</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1266722424021639168?ref_src=twsrc^tfw">May 30, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗനിർദ്ദേശങ്ങൾ


Next Story

Related Stories