TopTop
Begin typing your search above and press return to search.

പഞ്ചാബിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

പഞ്ചാബിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

രാജ്യത്ത് ഏപ്രില്‍ 14ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടിയേക്കാമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കെ, പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. കൊവിഡ് കേസുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. രാജ്യം സാമൂഹ്യഅടിയന്തരാവസ്ഥയുടെ സാഹചര്യത്തിലാണെന്നും ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങളും വിദഗ്ധരും ഉന്നയിക്കുന്നുണ്ടെന്നും കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും വിവിധ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പഞ്ചാബില്‍ 99 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 20 കേസുകള്‍ വന്നിരുന്നു. ഇതില്‍ മൂന്ന് പേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.


Next Story

Related Stories