ലൗജിഹാദിനെതിരേ എന്ന പേരില്‍ യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരുകൂട്ടം മുന്‍ ഐഎഎസ് ഓഫീസര്‍മാരുടെ കത്ത്. ഈ ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ ഒപ്പിട്ട കത്തില്‍ ആരോപിച്ചു. മുസ്ലിം യുവാക്കള്‍ക്കെതിരെയും സ്വന്തം തിരഞ്ഞെടുപ്പുകള്‍ക്ക് ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെയും പ്രയോഗിക്കുന്നതിനുള്ള ഒരു വടിയായാണ് പുതിയ ഓര്‍ഡിനന്‍സ് ഉപയോഗിക്കപ്പെടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗജിഹാദിനെതിരേയുള്ള വിവാദ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് സംസ്ഥാനം വിദ്വേഷത്തിന്റെയും, വിഭജനത്തിന്റെയും വര്‍ഗീയതയുടെയും പ്രഭവകേന്ദ്രമാക്കിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്തില്‍ ആരോപിച്ചു. മുസ്ലിം യുവാക്കള്‍ക്കെതിരെയും സ്വന്തം തിരഞ്ഞെടുപ്പുകള്‍ക്ക് ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെയും പ്രയോഗിക്കുന്നതിനുള്ള ഒരു വടിയായാണ് പുതിയ ഓര്‍ഡിനന്‍സ് ഉപയോഗിക്കപ്പെടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.നിയമവിരുദ്ധമായ ഓര്‍ഡിന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം എല്ലാ രാഷ്ട്രീയക്കാരും ഇന്ത്യയുടെ ഭരണഘടന വീണ്ടും വായിച്ചുപഠിക്കണമെന്നും കത്തില്‍ പറയുന്നു.
ഒരു കാലത്ത് ഗംഗ-യമുന സംസ്കാരങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ഇപ്പോള്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും കേന്ദ്രമായിരിക്കുന്നു. ഭരണസംവിധാനങ്ങള്‍ ആകെ വര്‍ഗീയവിഷത്തില്‍ ആണ്ടുപോയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ക്കെതിരെ നിങ്ങളുടെ ഭരണകൂടം നിരവധി ഹീനമായ അതിക്രമങ്ങള്‍ നടത്തിയിരിക്കുന്നു. സ്വതന്ത്ര രാജ്യത്തെ സ്വാതന്ത്ര്യമുള്ള പൗരന്മാരായി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാന്‍ അവസരമുണ്ടാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.