TopTop
Begin typing your search above and press return to search.

നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

നികുതി വെട്ടിപ്പ് കേസില്‍ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. പ്രതിഫല തുകയ്ക്ക് നികുതി അടച്ചില്ലെന്നു കാണിച്ചുള്ള ആദായനികുതി വകുപ്പിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. നികുതി ഒഴിവാക്കുന്നതിനായി റഹ്മാന്‍ തന്റെ ചാരിറ്റബിള്‍ ട്രസ്റ്റായ എ ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം.

2011ല്‍ ഇംഗ്ലണ്ടിലെ ലിബറ മൊബൈല്‍ കമ്പനിക്കായി റിങ് ടോണുകള്‍ നിര്‍മിച്ചു നല്‍കിയതിന് ലഭിച്ച പ്രതിഫലത്തുകയായ 3.47 കോടി രൂപയാണ് എആര്‍ആര്‍ ഫൗണ്ടേഷന്റെ പേരില്‍ വാങ്ങിയിരിക്കുന്നത്. തന്റെ ഫൗണ്ടേഷനിലേക്ക് നേരിട്ട് പണമടയ്ക്കാനാണ് റഹ്മാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്.

ഇതേ ഹര്‍ജി ആദായനികുതി ട്രൈബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഫലമായി ലഭിക്കുന്ന തുക ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ പേരില്‍ വാങ്ങാന്‍ കഴിയില്ലെന്നും നികുതി അടച്ച ശേഷം ബാക്കി തുക ട്രസ്റ്റിന്റെ പേരിലേക്കു മാറ്റുകയാണു വേണ്ടതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വാദം. 2015 ലാണ് ഇത് സംബന്ധിച്ച കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Next Story

Related Stories