TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയിൽ പതിനായിരത്തിനടുത്ത് രോഗികൾ കോവിഡ് ചികിത്സയിൽ, മരണം 432

മഹാരാഷ്ട്രയിൽ പതിനായിരത്തിനടുത്ത് രോഗികൾ കോവിഡ് ചികിത്സയിൽ, മരണം 432

മഹാരാഷ്ട്രയിൽ നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9915 ആയി. 597 പുതിയ കേസുകളും 32 പുതിയ മരണങ്ങളും 24 മണിക്കൂറിൽ വന്നതായും ഇതുവരെ ആകെ മരണം 432 ആയതായും സംസ്ഥാന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയില്‍ മാത്രം 5982 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. 392 പുതിയ പോസിറ്റീവ് കേസുകളാണ് നഗരത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം മരിച്ചത് 25 പേർ ആകെ മരണം 244.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 9318 പോസിറ്റീവ് കേസുകളാണ് നിലവിൽ ചികിത്സയിലുള്ള 1388 പേർക്ക് അസുഖം ഭേദമായപ്പോൾ 400 പേർ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നത്. ഐസിഎംആറിൻ്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് പ്ലാസ്മെ തെറാപ്പി തുടങ്ങിയതായി മന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.


Next Story

Related Stories