Top

ഭീമ കൊറെഗാവ്: ദളിതർക്കും സാമൂഹ്യപ്രവർത്തകർക്കുമെതിരായ കേസുകൾ പിൻവലിക്കണമെന്ന് ശിവസേനയോട് സഖ്യകക്ഷി നേതാക്കൾ

ഭീമ കൊറെഗാവ്: ദളിതർക്കും സാമൂഹ്യപ്രവർത്തകർക്കുമെതിരായ കേസുകൾ പിൻവലിക്കണമെന്ന് ശിവസേനയോട് സഖ്യകക്ഷി നേതാക്കൾ

ഭീമ കൊറെഗാവ് സംഭവത്തിൽ ഫയൽ ചെയ്യപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ മഹാ വികാസ് അഘാദി സഖ്യത്തിലെ മുഖ്യ കക്ഷിയായ ശിവസേനയോട് മറ്റ് രണ്ട് കക്ഷികൾ ആവശ്യപ്പെട്ടു. എൻസിപിയും കോൺഗ്രസ്സുമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഭീമ കൊറെഗാവിലെ വിജയസ്തംഭത്തിനടുത്ത് വർഷാവർഷം നടക്കാറുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിതരെ മറാത്തകൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസുകൾ. നിരവധി സാമൂഹ്യപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ അന്നത്തെ ബിജെപി സർക്കാർ കേസെടുത്തിരുന്നു.

ഇന്ന് എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ഈ ആവശ്യമുന്നയിച്ച് എഴുതിയത്. നേരത്തെ കോൺഗ്രസ് മന്ത്രി നിതിൻ റൗത്തും എൻസിപി നേതാവ് പ്രകാശ് ഗജ്ഭിയെയും ഇതേ ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.

സാമൂഹ്യപ്രവർത്തകർക്കെതിരെ മുൻ ബിജെപി സർക്കാർ കള്ളക്കേസുകളുണ്ടാക്കിയിരുന്നെന്ന് ധനഞ്ജയ് മുണ്ടെ തന്റെ കത്തിൽ ആരോപിച്ചു. ബുദ്ധിജീവികളെയും സാമൂഹ്യപ്രവർത്തകരെയും ബിജെപി സർക്കാർ ഉപദ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പലരെയും 'അർബൻ നക്സൽ' എന്ന് മുദ്ര കുത്തി ഉപദ്രവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദളിത് യുവാക്കൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. എൽഗാർ പരിഷത്തിനെതിരെയുള്ള കേസുകളും പിൻവലിക്കണം. ഗൗതം നവ്‌ലാഖ, സുധീർ ധാവലെ, റോണ വിൽസൺ, വരവര റാവു, ഷോമാ സെൻ, മഹേഷ് റൗത്ത്, സുരേന്ദ്ര ഗാഡ്‌ലിങ്, സുധാ ഭരദ്വാജ്, വർനൺ ഗോൺസാൽവസ്, അരുൺ ഫെരേര തുടങ്ങിയ ബുദ്ധിജീവികൾക്കും സാമൂഹ്യപ്രവർത്തകർക്കുമെതിരെ സർക്കാർ യുഎപിഎയാണ് ചുമത്തിയിരുന്നത്.


Next Story

Related Stories