TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി

രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ തീരുമാനം. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ദിവസമാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈകീട്ട് പുറത്തിറക്കും. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉടന്‍ അറിയിക്കുമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത അറിയിച്ചു.

രാജ്യത്താകെ വന്ന കോവിഡ് കേസുകളുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇന്നലെ തന്നെ മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 30000 കടന്നിരുന്നു. 30706 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ വന്നത്. 7088 പേര്‍ക്ക് രോഗം ഭേദമായി. 1135 പേര്‍ മരിച്ചു. 1606 കേസുകളാണ് ഒരു ദിവസം സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു ദിവസം 884 കേസുകള്‍. മുംബൈയില്‍ മൊത്തം കേസുകള്‍ 18555 ആയി.

പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. സഖ്യകക്ഷി നേതാവായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും മന്ത്രിമാരുമായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയിരുന്നു. ഏതൊക്കെ മേഖലകള്‍ തുറന്ന് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം എന്നത് സംബന്ധിച്ചാണ് മുഖ്യമന്ത്രി ഇവരുമായി ചര്‍ച്ച നടത്തിയത്. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ വ്യവസായങ്ങള്‍ക്ക്് ഏപ്രില്‍ 20ന് പിന്നാലെ അനുമതി നല്‍കിയിരുന്നു. മുംബൈയിലും മറ്റും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് അധികൃതര്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്്.


Next Story

Related Stories