TopTop
Begin typing your search above and press return to search.

'കേന്ദ്രം ഏകപക്ഷീയ തീരുമാനമെടുക്കുന്നു; മഹാരാഷ്ട്രയില്‍ വിമാന സര്‍വീസ് അനുവദിക്കില്ല': ഉദ്ധവ് താക്കറെ

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നകാര്യം സംസ്ഥാനത്തിന്റെ പരിഗണനയിലില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെയ് 31 വരെ ലോക്ക്ഡൗണ്‍ ഇപ്പോഴത്തേതു പോലെ തുടരും. യാതൊരു വിട്ടുവീഴ്ചയും നടത്താന്‍ ഉദ്ദേശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് അതീവഗുരുതരമായ നിലയില്‍ കോവിഡ് പടരുകയാണ്. സമൂഹവ്യാപനം നടന്നതായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ആകെ 41,642 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ആയിരത്തഞ്ഞൂറോളം പേര്‍ മരണപ്പെടുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതായും മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ആലോചിക്കുകയുണ്ടായില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു ചര്‍ച്ചയിലൂടെ നിലപാടുറപ്പിക്കാമെന്നാണ് സംസ്ഥാനം ഇപ്പോള്‍ കരുതുന്നത്.

വിമാനത്താവളത്തിനു പുറത്ത് എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലും ഉത്തരവാദിത്വത്തിലുള്ളതാണെന്ന് മഹാരാഷ്ട്ര ഓര്‍മിപ്പിക്കുന്നു. എന്നാല്‍ മഹാരാഷ്ട്ര മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കേന്ദ്ര തീരുമാനത്തിന് അംഗീകാരം നല്‍കിയതാണെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്നത്. ബുക്കിങ് നടന്നവയില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദിപ് പുരി പറയുന്നു.

മെയ് 25 മുതല്‍ നിയന്ത്രിതമായ അളവില്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് കേന്ദ്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.


Next Story

Related Stories