TopTop
Begin typing your search above and press return to search.

കൊറോണ പടരുന്നതിനിടെ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്, ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടി

കൊറോണ പടരുന്നതിനിടെ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്, ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടി

രാജ്യത്ത് കൊറോണ ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രിക്ക് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനുള്ളില്‍ നിയമസഭാ അംഗമാകേണ്ടതാണ്. മെയ് 27 നാണ് മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ആറ് മാസം തികയുന്നത്. ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ദവ് താക്കറെയെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപണം

നിയമസഭയിലേക്ക് മല്‍സരിച്ച് ജയിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ഗമില്ലെന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഇനി ഏക മാര്‍ഗം സംസ്ഥാനത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് ഉദ്ദവിനെ നാമനിര്‍ദ്ദേശം ചെയ്യുക എന്നതാണ്, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഉടക്കി നില്‍ക്കുന്നുവെന്നതാണ് ഭരണ മുന്നണിയെ അസ്വസ്ഥമാക്കുന്നത്. ഉദ്ദവ് താക്കറെയെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണെമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഭരണകക്ഷികളും മുതിര്‍ന്ന മന്ത്രിമാരും ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല.നാമനിര്‍ദ്ദശം ചെയ്തില്ലെങ്കില്‍ സംസ്ഥാനം ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വലിയ രാഷട്രീയ പ്രതിസന്ധിയെയാവും നേരിടുക. ഈ പാശ്ചത്തലത്തിലാണ് ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫോണില്‍ സംസാരിച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇടണമെന്നുള്ള ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചതെന്നാണ് സൂചന. ഇക്കാരത്തില്‍ എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കാന്‍ കഴിയുമെന്ന് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ സംസ്ഥാന മന്ത്രിസഭ ഉദ്ദവ് താക്കറെയെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് മന്ത്രി സംഘം അദ്ദേഹത്തെ കണ്ടത്. നേരത്തെ തന്നെ ഗവര്‍ണറുടെ നടപടികള്‍ വിവാദമുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹം ഒരു ദിവസം പുലര്‍ച്ച ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത്. അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിന്നീട് രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നവംബര്‍ 28 ന് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സര്‍ക്കാര്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോള്‍ ഗവര്‍ണര്‍ വീണ്ടും രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഭരണ മുന്നണി ആരോപിക്കുന്നത്. മെയ് 28നകം ഉദ്ദവ് താക്കറെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ സംസ്ഥാനം കടുത്ത ഭരണഘടനാ പ്രതിസന്ധിയില്‍ പെടും. മന്ത്രിസഭ താഴെ വീഴും. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന മല്‍സരിച്ച ശിവസേന, മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത്. മഹാരാഷ്ട്രയില്‍ കോറോണ ബാധിതരുടെ എണ്ണം 10,000 ത്തോട് അടുക്കുകയാണ്. ഇന്ന് മാത്രം 32 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 432 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.


Next Story

Related Stories