TopTop
Begin typing your search above and press return to search.

'ഇവിടെയല്ലെങ്കില്‍ പാകിസ്താനിലാണോ ജയ് ശ്രീറാം മുഴക്കേണ്ടത്? തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മമതയും അത് വിളിക്കും'

ഇവിടെയല്ലെങ്കില്‍ പാകിസ്താനിലാണോ ജയ് ശ്രീറാം മുഴക്കേണ്ടത്? തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മമതയും അത് വിളിക്കും

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനര്‍ജിയും ജയ് ശ്രീറാം വിളിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ് ശ്രീറാം മുഴക്കുന്നത് മമത ബാനര്‍ജിക്ക് അവഹേളിക്കുന്നത് പോലെയാണ്. എന്തുകൊണ്ടാണിത്? നിരവധിപ്പേര്‍ അതില്‍ അഭിമാനം കൊള്ളുമ്പോള്‍ എന്തുകൊണ്ടാണ് മമതക്ക് അത് അവഹേളനായി തോന്നുന്നത്? കാരണം അവര്‍ക്ക് വോട്ടിനുവേണ്ടി ഒരു വിഭാഗത്തെ പ്രീണിപ്പിക്കേണ്ടതുണ്ട്. ജയ് ശ്രീറാം മുദ്രാവാക്യം ഇവിടെ മുഴക്കാനായില്ലെങ്കില്‍ പിന്നെ പാകിസ്താനില്‍ മുഴക്കണമോ? എന്നും കുച്ച്ബിഹാറില്‍ ബിജെപിയുടെ പരിവര്‍ത്തന യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ ചോദിച്ചു.

ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര മുഖ്യമന്ത്രിയെ മാറ്റുന്നതിനല്ല, ഒരു മന്ത്രിയെയോ എംഎല്‍എയെയോ പകരം വയ്ക്കാനുമല്ല. ബംഗാളിന്റെ സ്ഥിതിഗതികള്‍ മാറ്റുന്നതിനും അതിര്‍ത്തി നുഴഞ്ഞുകയറ്റം തടയുന്നതിനുമാണ്. ഒരു പക്ഷി പോലും അതിര്‍ത്തി കടന്നുകയറാത്ത സംസ്ഥാനം ഞങ്ങള്‍ നിര്‍മിക്കും. തന്റെ അനന്തരവനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ മാത്രമാണ് മമതയുടെ ശ്രദ്ധ. ദിലീപ് ഘോഷ് (ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍) ഇല്ലായിരുന്നുവെങ്കില്‍ മമത മരുമകനെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ ഭയന്നിരിക്കുന്നു.

ബിജെപിക്ക് പൂജ്യം സീറ്റുകള്‍ കിട്ടുമെന്നാണ് 2017ല്‍ മമത പറഞ്ഞത്. പക്ഷേ, 18 സീറ്റുകള്‍ നിങ്ങള്‍ നല്‍കി. ഇപ്പോള്‍ മമത തനിക്ക് മത്സരിക്കാനുള്ള സീറ്റ് നോക്കി നടക്കുകയാണ്. സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലമായ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനത്തെ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ വാക്കുകള്‍.


Next Story

Related Stories