TopTop
Begin typing your search above and press return to search.

യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയിലെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയിലെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

കോവിഡ് രോഗിയുടെ മൃതദേഹം പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ സഹായിക്കൊപ്പം പാലത്തില്‍നിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ ജില്ലയില്‍ രപ്തി നദിയിലേക്കാണ് മൃതദേഹം എറിഞ്ഞത്. ഇതേസമയം, അതുവഴി കാറിലെത്തിയവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മെയ് 28ന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഒഴുക്കിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

മെയ് 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേംനാഥിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയിലിരിക്കെ, 28ന് ആരോഗ്യനില വഷളായി മരണം സംഭവിച്ചു. തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍, അവര്‍ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി രണ്ടാഴ്ച മുമ്പാണ് റിപ്പോര്‍ട്ട് വന്നത്. രാജ്യമൊന്നാകെ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനുപിന്നാലെ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Next Story

Related Stories