TopTop
Begin typing your search above and press return to search.

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് കോടതി; പ്രതികരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് കോടതി; പ്രതികരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കാറിനെ ഒരു പൊതുസ്ഥലം എന്ന് വിശേഷിപ്പിച്ച് മാസ്‌ക് വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും ഒരു 'സുരക്ഷ കവചമാണെന്നും കോടതി പറഞ്ഞു. ഒറ്റയ്ക്ക് വാഹനമോടിച്ചപ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയ കേസ് പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി പ്രതിഭ എം സിംഗിന്റെ പരാമര്‍ശം.

'നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും, മാസ്‌ക് ധരിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്? ഇത് നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കാണ്,' ജഡ്ജി പറഞ്ഞു. 'കോവിഡ് പ്രതിസന്ധി വര്‍ദ്ധിച്ച സാഹചര്യമാണുള്ളത്. വ്യക്തിക്ക് വാക്‌സിനേഷന്‍ നല്‍കിയാലും ഇല്ലെങ്കിലും അവര്‍ മാസ്‌ക് ധരിക്കണം. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും സര്‍ക്കാരുകളുടെയും ഉപദേശം ഉദ്ധരിച്ച് കോവിഡിനെതിരെ സുരക്ഷിതമായിരിക്കാന്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത്. ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തുമ്പോള്‍, ഡ്രൈവര്‍ പലപ്പോഴും അവരുടെ വിന്‍ഡോ താഴ്ത്തുന്നു. ആ സമയം ആര്‍ക്ക് വേണമെങ്കിലും രോഗം പടരാം കോടതി പറഞ്ഞു.

മാസ്‌കില്ലാതെ ഒറ്റയ്ക്ക് വാഹനമോടിച്ചപ്പോള്‍ 500 രൂപ പിഴയടയ്‌ക്കേണ്ടി വന്നുവെന്ന് കാണിച്ച് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതേസമയം ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മാസ്‌ക് ധരിക്കണമെന്ന് നിയമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നിയമങ്ങള്‍ ഉണ്ടാക്കാനും അവ നടപ്പാക്കാനും അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വകാര്യ, പൊതു വാഹനങ്ങളിലെ എല്ലാവര്‍ക്കും മാസ്‌കുകള്‍ നിര്‍ബന്ധമെന്ന് വാദിച്ച ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ചട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് വാഹനമോടിക്കുന്നയാള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


Next Story

Related Stories