TopTop
Begin typing your search above and press return to search.

ഗോമാംസം കടത്തിയെന്നാരോപിച്ച് ആക്രമണം; ഡല്‍ഹിയിൽ യുവാവിനെ ചുറ്റികയുൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു, അക്രമം പൊലീസിന് കൺമുന്നിൽ

ഗോമാംസം കടത്തിയെന്നാരോപിച്ച് ആക്രമണം; ഡല്‍ഹിയിൽ യുവാവിനെ ചുറ്റികയുൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചു, അക്രമം പൊലീസിന് കൺമുന്നിൽ

ഗോമാംസം കടത്തിയെന്നാരോപിച്ച് ഡൽ‌ഹിയിൽ യുവാവിന് നേരെ ആക്രമണം. ഡൽഹി ഗുഡ്ഗാവിലാണ് ഗോരക്ഷാ സംഘം യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മേവാത്തില്‍ നിന്നുള്ള ഇറച്ചി വിതരണക്കാരൻ ലുഖ്മാൻ എന്ന 25 കാരനാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെ ഗോരക്ഷാ സേന തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനമേറ്റ ലുക്കുമാൻ ചികിത്സയിലാണ്. വാഹനത്തിലേത് ഗോമാംസമാണെന്ന് ആരോപിച്ച സംഘം ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും യുവാവിനെ മര്‍ദ്ദിച്ചവശനാക്കുകയായികുന്നു. പൊലീസടക്കം നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും എൻഡിടിവി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.

പത്തോളം പേരുൾപ്പെടുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. പൊലീസ് എത്തിയിട്ടും ഗോരക്ഷാ സേന യുവാവിനെ മര്‍ദിക്കുന്നത് തുടർന്നെന്നും വാനില്‍ ശ്രമിക്കുന്നതിനിടെയും അക്രമി സംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പിന്നീട് പോലീസ് തന്നെയാണ് ലുഖ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാര്യമായി തന്നെ പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകൾ ചുണ്ടിക്കാട്ടുന്നു.



Next Story

Related Stories