TopTop
Begin typing your search above and press return to search.

"ബിജെപി സർക്കാർ മാധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു": പ്രകാശ് ജാവദേക്കർ

"ബിജെപി സർക്കാർ മാധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു": പ്രകാശ് ജാവദേക്കർ

'വ്യാജ വാർത്തകൾ'ക്കെതിരെ മാധ്യമങ്ങൾ സ്വയം പ്രതിരോധം തീർക്കണമെന്ന് കേന്ദ്ര വിവരവിനിമയ മന്ത്രി പ്രകാശ് ജാവദേക്കർ. ദേശീയ മാധ്യമ ദിനത്തിലാണ് ട്വിറ്ററിലൂടെ വ്യാജവാര്‍ത്തകളെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ ജാവദേക്കർ പങ്കു വെച്ചത്.

ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനത്തിന് മാധ്യമസ്വാതന്ത്ര്യം അത്യാവശ്യമാണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് ഭരണകാലത്ത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതായി. ബിജെപി സര്‍ക്കാർ മാധ്യമങ്ങൾക്ക് പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് വിമർശിക്കാമെന്നും എന്നാൽ വ്യാജ വാർത്തകളെ തടയാൻ അവർക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്വാതന്ത്ര്യത്തിനും ചില പരിധികൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദമുന്നയിച്ചു.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായ കാലം അടിയന്തിരാവസ്ഥാക്കാലം മാത്രമാണെന്ന് മന്ത്രി ഇന്ന് വിളിച്ചുചേർത്ത ഒരു വാർത്താ സമ്മേളനത്തിൽ അവകാശപ്പെടുകയുമുണ്ടായി.


Next Story

Related Stories