ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കും ചൈനീസ് കടന്ന് കയറ്റത്തിനും പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയം വെബ് സൈറ്റില്‍ നിന്നും നീക്കി. സംഘര്‍ഷത്തിന് പിന്നാലെ ഇത്തരത്തിലുള്ള ചില പ്രതിമാസ റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 2017 മുതലുള്ള ഇത്തരം എല്ലാ റിപ്പോര്‍ട്ടുകളും പിന്‍വലിച്ചത്.
2017 മുതലുള്ള പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പുര്‍ണമായും നീക്കംചെയ്തിട്ടുണ്ട്. അതിന് മുമ്പുള്ളവ നേരത്തെയും വെബ്സൈറ്റില്‍ ലഭ്യമായിരുന്നില്ല. 2020 ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ മന്ത്രാലയം എടുത്തുമാറ്റുകയായിരുന്നു. 2017 ലെ ഡോക്ലാം പ്രതിസന്ധിയുടെ സമയത്തേത് ഉള്‍പ്പെടെ പിന്‍വലിച്ചവയില്‍ പെടുന്നു.
എന്നാല്‍ നടപടിയെ കുറിച്ച് കൃത്യമായ പ്രതികരണം നടത്താന്‍ മന്ത്രാലയം തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ഒക്ടോബറോടെ പുനഃസ്ഥാപിക്കുമെന്ന് മാത്രമാണ് വിഷയത്തില്‍ ലഭിച്ച പ്രതികരണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണ്. റിപ്പോര്‍ട്ടുകളില്‍ സൈന്യത്തിന്റെ ചില സുപ്രധാന ഓപ്പറേഷനുകളെ കുറിച്ചുള്ള വിവരങ്ങളില്ല. ബലാക്കോട്ട് ആക്രമണം, ഇന്ത്യ- പാക് വോമ പോരാട്ടം, ദോക്ലലാം സൈനിക വിന്യാസം എന്നിവയും ഇതില്‍ പെടുന്നു. ഈ സാഹചര്യത്തില്‍ ഇവയുള്‍പ്പെടെ ചേര്‍ത്ത് കൂടുതല്‍ കൃത്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.