TopTop
Begin typing your search above and press return to search.

'എൽഡിഎഫിന്റെ മനുഷ്യച്ചങ്ങല'യിൽ പങ്കെടുക്കില്ലെന്ന് എംകെ മുനീർ

എൽഡിഎഫിന്റെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കില്ലെന്ന് എംകെ മുനീർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 26ന് സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഒരുമിച്ച് നടത്തുന്ന മനുഷ്യച്ചങ്ങലയിൽ താൻ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത് എൽഡിഎഫ് ആണെന്നാരോപിച്ചാണ് ഈ പിന്മാറ്റം. അതെസമയം മുസ്ലിം ലീഗ് ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ താൻ പങ്കെടുക്കുമെന്നും മുനീർ പറഞ്ഞു.

യോജിച്ച പ്രക്ഷോഭം നടത്താനുദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സർക്കാർ തലത്തിൽ മുൻകൂട്ടി അറിയിക്കണമെന്ന് മുൻ ചൂണ്ടിക്കാട്ടി. പരിപാടിയെല്ലാം നിശ്ചയിച്ചു കഴിഞ്ഞ ശേഷമല്ല അറിയിക്കേണ്ടത്. എകെജി സെന്ററിൽ നിന്നല്ല അത്തരം അറിയിപ്പുകൾ വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories