TopTop

ഉള്ളി ഇറക്കുമതി മോദി സര്‍ക്കാര്‍ കുടുങ്ങി, സംസ്ഥാനങ്ങള്‍ക്ക് വേണ്ട, 700 ഡോളറിന് വാങ്ങിയത് 580 ഡോളറിന് വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

ഉള്ളി ഇറക്കുമതി മോദി സര്‍ക്കാര്‍ കുടുങ്ങി, സംസ്ഥാനങ്ങള്‍ക്ക് വേണ്ട, 700 ഡോളറിന് വാങ്ങിയത് 580 ഡോളറിന് വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

വിലക്കൂടുതലും രൂപി വ്യത്യാസവുമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചെയ്ത ഉള്ളി വേണ്ടെന്ന് സംസ്ഥാനങ്ങള്‍. വിവിധ സംസ്ഥാനങ്ങള്‍ ഉള്ളിവേണമെന്ന ആവശ്യത്തിൽനിന്ന് പിന്‍വാങ്ങിയതോടെ ഉള്ളി ആവശ്യക്കാരില്ലാതെ മുംബൈ തുറമുഖത്ത് കെട്ടികിടക്കുന്നു. ഇപ്പോള്‍ ഉള്ളി വാങ്ങണമെന്ന നിര്‍ദ്ദേശവുമായി ബംഗ്ലാദേശിനെ സമീപിച്ചിരിക്കയാണ് സര്‍ക്കാര്‍. ചൈനയില്‍നിന്ന് ഉള്ളി വാങ്ങാന്‍ തീരുമാനിച്ചതിനാല്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയാലെ ഇന്ത്യയിലെ ഉള്ളി വാങ്ങാന്‍ പറ്റൂവെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വികരിച്ചതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഉള്ളി വില ക്രമീതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളില്‍നിന്നുള്ള ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് 18000 മെട്രിക്ക ടണ്‍ ഉള്ളിയാണ് ഇതുവരെ ഇറക്കുമതി ചെയ്തത്. മഹാരാഷ്ട്ര, അസം, ഹരിയാന, കര്‍ണാടക ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്ളി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര 10,000 മെട്രിക്ക ടണ്‍ ആവശ്യപ്പെട്ടപ്പോള്‍ 100 മെട്രിക്ക് ടണ്‍ ആയിരുന്നു ഒഡീസയുടെ ആവശ്യം,അസമിന് 3000 മെട്രിക്ക ടണ്‍ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഹരിയാനയ്ക്ക 3480 മെട്രിക് ടണ്‍ ആയിരുന്നു ആവശ്യം. എന്നാല്‍ വില കൂടുതലാണെന്നും രുചിയില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞ് സംസ്ഥാനങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു. ഇതോടെ ആളില്ലാതെ ഉള്ളി മുംബൈ തുറമുഖത്ത് കെട്ടി കിടപ്പായി.
പെട്ടന്ന് കേടായി പോകുന്നതിനാല്‍ എന്ത് ചെയ്യുമെന്നറിയാതെ കുടുങ്ങിയപ്പോഴാണ് ബംഗ്ലാദേശിനെ സമീപിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ബംഗ്ലാദേശിലേക്ക് ഇന്ത്യ ഉള്ളി കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ അത് അവസാനിപ്പിച്ചത് ആ രാജ്യത്തെ ബുദ്ധിമുട്ടിലാക്കി. ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ മുന്‍കൂട്ടി പറയാനുള്ള മര്യാദ ഇന്ത്യ കാണിക്കണമെന്ന പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന തന്നെ പറയുകയും ചെയ്തു. എന്നാല്‍ ഇതൊക്ക മറന്നുകൊണ്ടാണ് ഉള്ളി വാങ്ങുമോ എന്ന ആവശ്യവുമായി ഇന്ത്യ ബംഗ്ലാദേശിന് മുന്നിലെത്തിയത്. നേപ്പാള്‍ വഴി ചൈനയില്‍നിന്ന് ഉള്ളി ഇറക്കുമതിക്ക് ധാരണയായിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നുള്ള ഉള്ളി വാങ്ങണമെങ്കില്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നുമാണ് ബംഗ്ലാദേശിന്റെ നിലപാട്. കടത്തുകുലി ഒഴിവാക്കാനാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. മെട്രീക്ക് ടണിന് 600- 700 ഡോളറിനാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ ബംഗ്ലാദേശിന് 550- 580 ഡോളറിന് ഒരു മെട്രിക് ടണ്‍ ഉള്ളി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
നവംബറില്‍ രാജ്യത്തെമ്പാടും ഉള്ളി വില വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. 160 രൂപ വരെ കിലോഗ്രാമിന് ആയപ്പോഴാണ് വ്യാപകമായി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


Next Story

Related Stories