TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധം; ലൈക്കുകളെക്കാൾ ഇരട്ടിയിലധികം ഡിസ് ലൈക്ക്

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധം; ലൈക്കുകളെക്കാൾ ഇരട്ടിയിലധികം ഡിസ് ലൈക്ക്

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ മന്‍കീ ബാത്ത് പരിപാടിക്കെതിരെ വന്‍ പ്രതിഷേധം. നീറ്റ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തയ്യാറാകാത്തത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാണ് യു ട്യൂബ് ചാനലില്‍ പ്രതിഫലിച്ചത്. ലൈക്കുകളെക്കാളേറെ ഡിസ് ലൈക്കുകളാണ് യു ട്യൂബ് ചാനലില്‍ നിറയുന്നത്.

ഓഗസ്റ്റ് 30-നു നടത്തിയ മന്‍ കി ബാത്ത് വെറും 30,000 പേര്‍ മാത്രം ലൈക് ചെയ്തപ്പോള്‍ ഡിസ് ലൈക്ക് ചെയ്തവരുടെ എണ്ണം ഇരട്ടിയലധികമാണ് - 75,000. മോദിയുടെ യു ട്യൂബ് ചാനലിന് 7.51 മില്ല്യന്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. 6.29 ലക്ഷമാണ് ഈ വീഡിയോ കണ്ടവരുടെ എണ്ണം.

കഴിഞ്ഞ ജൂലൈ 26-നു നടത്തിയ മന്‍ കി ബാത്ത് ലൈക് ചെയ്തവരുടെ എണ്ണവും 30,000 ആണെങ്കിലും ഡിസ് ലൈക്കുകള്‍ വെറും 8,000 മാത്രമായിരുന്നു. അതാണ് ഇപ്പോള്‍ 75,000 ആയിരിക്കുന്നത്.

ഡിസ് ലൈക്കിന് പുറമെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചുള്ള കമന്റുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് ഷെയർ ചെയ്ത വിവിധ പേജുകളിലും വിമർശനങ്ങളും ഡിസ് ലൈക്കുകളും നിറയുകയാണ്.

എക്കാലത്തെയും മോശം പ്രധാനമന്ത്രിയാണ് താങ്കള്‍ എന്നതായിരുന്നു ഒരു കമന്റ്. പട്ടികളെക്കുറിച്ചാണ് പ്രധാനമന്ത്രിക്ക് ആശങ്ക, വിദ്യാര്‍ത്ഥികളെക്കുറിച്ചല്ലെന്നായിരുന്നു മറ്റൊരു കമന്റ്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിനെയും ചിലര്‍ പരിഹസിച്ചു. ആളുകള്‍ മരിച്ചുവീഴുമ്പോള്‍ മയിലിന് തീറ്റകൊടുക്കുകയാണോ എന്നായിരുന്നു പരിഹാസം.

കുട്ടികളെ ഉപയോഗിച്ചുള്ള നിങ്ങളുടെ രാഷ്ട്രീയക്കളി നിര്‍ത്തുവെന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള മറ്റൊരു ആവശ്യം. എത്ര ഡിസ് ലൈക്ക് പ്രധാനമന്ത്രിക്ക് കിട്ടിയെന്നറിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നതായിരുന്നു മറ്റൊരു കമന്റ്

മന്‍ കീ ബാത്തിനിടെ ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ വളര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ നായയെ വാങ്ങണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. 'സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കിടയില്‍ എന്റെ ശ്രദ്ധപിടിച്ചുപറ്റിയ വാര്‍ത്ത രണ്ട് അതിസഹസികരായ നായകളെക്കുറച്ചുള്ളതായിരുന്നു. ഒന്ന് സോഫിയും രണ്ട് വിഡയും. ഇന്ത്യന്‍ ആര്‍മിയുടെ നായകളാണവര്‍. രാജ്യസുരക്ഷക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി നായ്ക്കളുണ്ട്' പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞു.

നീറ്റ് ജെ ഇ ഇ പരീക്ഷ മാറ്റിവെയ്ക്കണമെന്ന വ്യാപകമായ ആവശ്യത്തെ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് വ്യാപകമായി പ്രകടിപ്പിക്കപ്പെട്ടത്.



Next Story

Related Stories