TopTop
Begin typing your search above and press return to search.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി. പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോട് അനുബന്ധിച്ചാണ് ഉദ്ഘാടനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ ചടങ്കില്‍ പങ്കെടുത്തു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയം കൂടിയാണ് മൊട്ടേരയിലേത്.

ആരോഗ്യപ്രശ്നങ്ങളാല്‍ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല. മൊട്ടേര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരം മിസ് ചെയ്യുന്നു. മൊട്ടേര സ്റ്റേഡിയം യാഥാര്‍ഥ്യമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി അറിയിക്കുന്നു. ഗാംഗുലി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണ് മൊട്ടേരയില്‍ നടക്കുക. തുടര്‍ന്ന് അഞ്ച് ടി-20 മല്‍സരങ്ങളും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയില്‍ നടക്കും. ഫെബ്രുവരി 24ന് നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ വിശദാംശങ്ങള്‍ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ പുറത്തുവിട്ടിരുന്നു.

സബർ മതി നദിക്കരയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്ഥിതി ചെയ്യുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുകയായിരുന്നു.1.10 ലക്ഷം പേർക്കുളള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയിൽ. 90000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തിൽ മൊട്ടേര പിന്നിലാക്കിയത്. 1982ലാണ് സ്റ്റേഡിയം നിർമിച്ചത്. പുതുക്കി പണിതത് 2019ലും. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയിൽ. 2020 ഫെബ്രുവരിയിൽ പണി പൂർത്തിയായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്. നേരത്തെ 49,000 പേർക്കായിരുന്നു ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്. 63 ഏക്കറിലായാണ് സ്റ്റേഡിയം വ്യാപിച്ച് കിടക്കുന്നത്.





Next Story

Related Stories