TopTop
Begin typing your search above and press return to search.

കടല്‍ക്കൊല: നഷ്ടപരിഹാരം മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രം; ട്രിബ്യൂണലിന്റെ വിധിക്കു വിരുദ്ധമെന്ന് പരാതി

കടല്‍ക്കൊല: നഷ്ടപരിഹാരം മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രം; ട്രിബ്യൂണലിന്റെ വിധിക്കു വിരുദ്ധമെന്ന് പരാതി

രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കാന്‍ നീക്കം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് ബിങ്കി എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നീക്കം. ഇക്കാര്യത്തില്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അതേസമയം, ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന രാജ്യാന്തര ട്രിബ്യൂണലിന്റെ വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നീക്കമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നീണ്ടകര തീരത്തുവെച്ചാണ് എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍നിന്ന് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കേസ് പരിഗണിച്ച രാജ്യാന്തര ട്രിബ്യൂണല്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ മെയില്‍ വിധിച്ചിരുന്നു. അതേസമയം, വെടിവെച്ച ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിട്ടായിരുന്നു ചര്‍ച്ച എന്നാണ് വിവരം. കേരള സര്‍ക്കാര്‍ 15 കോടി ചോദിച്ചെങ്കിലും 10 കോടി നല്‍കാം എന്നായിരുന്നു ഇറ്റലിയുടെ മറുപടി.

എന്നാല്‍ ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമാണ് നഷ്ടപരിഹാരം. ഇതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബോട്ടില്‍ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രിജില്‍ എന്ന 14കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പരാതിയും സര്‍ക്കാരിനു മുന്നിലുണ്ട്.


Next Story

Related Stories