TopTop

പൗരത്വ നിയമത്തെ എതിർത്ത മൈക്രോസോഫ്റ്റ് സിഇഒ 'തുടർവിദ്യാഭ്യാസം ആവശ്യമുള്ള സാക്ഷരനെ'ന്ന് ബിജെപി

പൗരത്വ നിയമത്തെ എതിർത്ത മൈക്രോസോഫ്റ്റ് സിഇഒ

പൗരത്വ നിയമത്തെ വിമർശിച്ച് രംഗത്തു വന്ന മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ലയെ 'തുടർവിദ്യാഭ്യാസം ആവശ്യമുള്ള സാക്ഷരൻ' എന്ന് വിശേഷിപ്പിച്ച് ബിജെപി. പാർട്ടി വക്താവായ മീനാക്ഷി ലേഖിയാണ് രൂക്ഷമായ വാക്കുകളിൽ മൈക്രോസോഫ്റ്റിന്റെ ഉന്നതസ്ഥാനത്തിരിക്കുന്ന ഇന്ത്യൻ വംശജനെ വിമർശിച്ച് രംഗത്തെത്തിയത്.

കുടിയേറ്റങ്ങൾ മോശം കാര്യമാണെന്ന ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സത്യ നടെല്ല ചെയ്തത്. താൻ ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്ക് കുടിയേറിയയാളാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. കുടിയേറിയെത്തുന്നവർക്ക് രാജ്യത്തിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

"എല്ലാ രാജ്യത്തിനും അതിര്‍ത്തികളുണ്ടാകണം. ദേശീയസുരക്ഷയുണ്ടാകണം. ശരിയായ കുടിയേറ്റ നിയമങ്ങളുണ്ടാകണം. എന്നാല്‍ ജനാധ്യപത്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഞാന്‍ പരുവപ്പെടുത്തപ്പെട്ടത് എന്റെ ഇന്ത്യന്‍ പൈതൃകത്തിലൂടെയാണ്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ വളര്‍ന്നതിലൂടെയും പിന്നീടൊരു കുടിയേറ്റക്കാരനാകുകയും ചെയ്തതിലൂടെയാണ്. കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും ബഹുരാഷ്ട്ര കമ്പനികളെ നയിക്കാനുമെല്ലാം കഴിയണമെന്നതാണ് എന്റെ ആഗ്രഹം." സത്യ നടെല്ല പറഞ്ഞു.

1967ല്‍ ഹൈദരാബാദില്‍ ജനിച്ചയാളാണ് സത്യ നടെല്ല. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി. ഇന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ഇദ്ദേഹത്തിന് ഇന്ന് യുഎസ് പൗരത്വമുണ്ട്. ബില്‍ ഗേറ്റ്സിനും സ്റ്റീവ് ബാള്‍മറിനും ശേഷം മൈക്രോസോഫ്റ്റിന്റെ തലപ്പെത്തെത്തിയയാളാണ് സത്യ.


Next Story

Related Stories